ശമ്പളത്തിനൊപ്പം അധിക വരുമാനം ലഭിക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പലതരം ബിസിനസ്സ് ചെയ്‌തും പാർട്ടൈം ജോലികൾ ചെയ്‌തും അധിക വരുമാനം നേടുന്നുണ്ട്. മാസത്തിൽ നല്ലൊരു തുക വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ രണ്ട് നിക്ഷേപങ്ങളാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിച്ചിട്ടുള്ളത്. മാസത്തിൽ 7,000-9,000 രൂപ വരെ വരുമാനം നേടാൻ സാധിക്കുന്നവയാണ് ഈ പദ്ധതികൾ. ഇതോടൊപ്പം പദ്ധതിയിൽ നിക്ഷേപം ആരംഭിച്ച് തൊട്ടടുത്ത മാസം മുതൽ മാസം വരുമാനം ലഭിക്കും എന്നത് പദ്ധതികളുടെ മറ്റൊരു ഗുണമാണ്. ഇതിനൊപ്പം സർക്കാർ ഗ്യാരണ്ടി നിലനിൽക്കുന്നതിനാൽ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ആശങ്കകളുമില്ല. രണ്ട് പദ്ധതികളും പ്രത്യേകം പരിചയപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: മുതിർന്ന പൗരൻമാർക്ക് ഇരട്ടി വരുമാനം; ഈ പദ്ധതികളിൽ ചേരാനുള്ള അവസാന അവസരം
പ്രധാനമന്ത്രി വയ വന്ദൻ യോജന
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ത്തിലോ വാര്‍ഷിക അടിസ്ഥാനത്തിലോ പലിശ വരുമാനം നേടാൻ സാധിക്കുന്നൊരു പദ്ധതിയാണ് പ്രധാനമന്ത്രി വജ വന്ദന ജോയന. 7.40 ശതമാനം പലിശയാണ് ലഭിക്കുക. ഇത് മാസത്തിൽ കണക്കാക്കുംമ്പോൾ വർഷത്തിൽ 7.66 ശതമാനത്തിന്റെ ഗുണം ലഭിക്കും. പദ്ധതിയിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1.50 ലക്ഷം രൂപയാണ്. ചുരുങ്ങിയ പെൻഷൻ 1,000 രൂപയാണ്.
കുറഞ്ഞ വരുമാനമായി ത്രൈമാസത്തില്‍ 3,000 രൂപയും അര്‍ധ വര്‍ഷത്തില്‍ 6,000 രൂപയും വർഷത്തില്‍ 12,000 രൂപയും ലഭിക്കും. പ്രധാനമന്ത്രി വജ വന്ദന ജോയനയിലെ ഉയര്‍ന്ന മാസ വരുമാനം 9,250 രൂപയാണ്. ത്രൈമാസത്തില്‍ 27,750 രൂപും അര്‍ധ വര്‍ഷത്തില്‍ 55,500 രൂപയും വര്‍ഷത്തില്‍ 1,11,000 രൂപയും ലഭിക്കും. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്കാണ് ഈ തുക ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ചെറിയ മുതല്‍മുടക്കിൽ നല്ല വരുമാനം നേടാൻ സഹായിക്കുന്ന കൃഷിരീതി: മൈക്രോഗ്രീന്‍സ്
ഇടക്കാലത്തേക്കുള്ളൊരു പദ്ധതിയാണ് പ്രധാനമന്ത്രി വജ വന്ദന ജോയന. 2023 മാര്‍ച്ച് 31നുള്ളിൽ പദ്ധതിയിൽ ചേരണം. 60 വയസ് കവിഞ്ഞവർക്കുള്ള പദ്ധതിയാണ്. ഉയർന്ന പ്രായ പരിധിയില്ല. 10 വർഷമാണ് പദ്ധതിയുടെ കാലാവധി. കാലാവധിയോളം മാസ വരുമാനം ലഭിക്കും. കാലാവധിക്ക് ശേഷം നിക്ഷേപിച്ച തുക തിരികെ ലഭിക്കും.
ഏത് സമയത്ത് വേണമെങ്കിലുംപദ്ധതി സറണ്ടര്‍ ചെയ്ത് നിക്ഷേപിച്ച പണം പിന്‍വലിക്കാം എൽഐസിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും ഓഫീസിലെത്തി പദ്ധതിയിൽ ചേരാം. ഏജന്റുമാർ വഴിയും പദ്ധതിയിൽ ചേരാം.
എൽഐസി സരൾ പെൻഷൻ പ്ലാൻ
മാസ വരുമാനം നേടാൻ തിരഞ്ഞെടുക്കാവുന്ന എൽഐസിയുടെ രണ്ടാമത്തെ പദ്ധതിയാണ് സരൾ പെൻഷൻ പ്ലാൻ. മാസ വരുമാനത്തിനൊപ്പം ഇൻ്ഷൂറൻസിന്റെ ഗുണങ്ങളും പോളിസിക്ക് ലഭിക്കും. 40 വയസ് മുതല്‍ 80 വയസ് പ്രായമുള്ളവര്‍ക്ക് പദ്ധതിയിൽ ചേരാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ തുക അക്കൗണ്ടിലെത്തും.
ബന്ധപ്പെട്ട വാർത്തകൾ: വെറ്റില കൃഷിയിലൂടെ വരുമാനം ഉണ്ടാക്കുന്നതെങ്ങനെ?
ചുരുങ്ങിയ മാസ വരുമാനം 1,000 രൂപയാണ്. ഉയർന്ന മാസ വരുമാനത്തിന് പരിധിയില്ല. കുറഞ്ഞത് 2 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് പോളിസി വാങ്ങണം. എന്നാൽ പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല.
ജീവിത കാലം മുഴുവൻ മാസ വരുമാനം ലഭിക്കും എന്നതാണ് സരൾ പെൻഷൻ പോളിസിയുടെ മറ്റൊരു പ്രത്യേകത. പോളിസി ഉടമയുടെ പ്രായത്തെയും ആവശ്യമായ പെൻഷനെയും തിരഞ്ഞെടുക്കുന്ന ആന്യുറ്റി പ്ലാനിനെയും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാക്കിക്കുന്നത്. സിംഗിൽ ആന്യുറ്റി, ജോയിന്റ് ആന്യുറ്റി എന്നിങ്ങനെ 2 തരത്തിൽ മാസ വരുമാനം കണ്ടെത്താൻ പദ്ധതി വഴി സാധിക്കും.
47 വയസുകാരൻ സരൾ പെൻഷൻ പോളിസിയിൽ 15 ലക്ഷം രൂപ സിംഗിൽ ആന്യുറ്റി രീതിയിൽ നിക്ഷേപിച്ചാൽ വർഷത്തിൽ ലഭിക്കുന്ന പെൻഷൻ 86,925 രൂപയാണ്. മാസത്തിൽ തുക സ്വീകരിക്കുന്നൊരാൾക്ക് 7,000 രൂപ ലഭിക്കും. മാസത്തിൽ ലഭിക്കേണ്ട തുക അനുസരിച്ച് നിക്ഷേപിക്കേണ്ട തുക ഉയർത്താം. എൽഐസിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും ഓഫീസിലെത്തിയും പദ്ധതിയിൽ ചേരാം.