1. Farm Tips

വെറ്റില കൃഷിയിലൂടെ വരുമാനം ഉണ്ടാക്കുന്നതെങ്ങനെ?

പ്രധാനമായും വെറ്റില ഉപയോഗപ്പെടുത്തുന്നത് ആയുർവേദ മരുന്നുകളുടെ നിർമാണത്തിനാണ്.

Priyanka Menon
വെറ്റില
വെറ്റില

പ്രധാനമായും വെറ്റില ഉപയോഗപ്പെടുത്തുന്നത് ആയുർവേദ മരുന്നുകളുടെ നിർമാണത്തിനാണ്. അതുകൊണ്ടുതന്നെ വെറ്റിലയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഒട്ടു മിക്ക ആയുർവേദ കടകളിലും വെറ്റില നമ്മൾക്ക് വില്പനയ്ക്ക് എത്തിക്കുന്നതാണ്. വെറ്റില കൃഷിക്ക് രണ്ട് സീസണുകൾ ഉണ്ട്.മെയ്‌ ജൂണിൽ നടുന്ന ഇടവകൊടിയും, ഓഗസ്റ്റ് സെപ്റ്റംബറിലേക്ക് ഉള്ള തുലാകൊടിയുമാണ് പ്രധാന നടീൽ സമയം.

ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിൽ വെറ്റില കൃഷി ചെയ്‌താലോ? എങ്ങനെ എന്ന് അറിയാം

വെറ്റിലയുടെ കൃഷിരീതി

അന്തരീക്ഷ ഈർപ്പം കൂടുതലായുള്ള സ്ഥലം വെറ്റില കൃഷിക്ക് അനുയോജ്യമാണ്.മണൽ കലർന്ന മണ്ണിലും വെട്ടുകൽ പ്രദേശത്തും ഇവ നന്നായി വളരുന്നു. വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള സ്ഥലങ്ങൾ ഈ കൃഷിയ്ക്ക് അനുയോജ്യമല്ല. അധികം തണലുള്ള സ്ഥലം കൃഷിക്ക് വേണ്ടി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നടീൽ വസ്തുവായി തെരഞ്ഞെടുക്കുന്നത് രണ്ടര വർഷം പ്രായമായ കൊടിയുടെ തലപ്പ് മൂന്നു മുട്ടുകളോടെ ഒരു മീറ്റർ നീളത്തിൽ മുറിച്ച് എടുത്താണ്.

ബന്ധപ്പെട്ട വാർത്തകൾ: വെറ്റില പുരാണം

Betel is mainly used in the manufacture of Ayurvedic medicines. That is why the demand for betel leaves is high.

നടുന്നതിന് ചാലുകൾ നനച്ചശേഷം 20 സെൻറീമീറ്റർ ഇടവിട്ട് കുഴിയെടുത്ത് ഒരു മുട്ട് മണ്ണിനടിയിൽ വരത്തക്കവിധം നട്ട് മണ്ണ് അമർത്തി അടുപ്പിക്കുക. നട്ട് ഒരുമാസം കഴിയുമ്പോൾ പുതിയ ഇലകൾ നാമ്പിടുന്നു. കൃഷിക്ക് വേണ്ടി സ്ഥലം തിരഞ്ഞെടുത്തു നന്നായി കിളച്ചൊരുക്കി മണ്ണിൽ 10 മുതൽ 15 മീറ്റർ നീളത്തിൽ ഒരു മീറ്റർ ഇടയകലം നൽകി മുക്കാൽ മീറ്റർ വീതിയിലും താഴ്ചയിലും എടുത്ത് ചാലുകളിൽ ഉണക്കിപ്പൊടിച്ച ചാണകവും ചാരവും അടിവളമായി നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

അതിനു ശേഷം കൊടി നടുക. പുതിയ നാമ്പുകൾ വന്നതിനുശേഷം വാരികൾ കൊണ്ട് താങ്ങ് നൽകണം.

വെറ്റില കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനങ്ങൾ ഏതൊക്കെ?

വെറ്റില കൃഷിയിൽ മികച്ച വിളവ് തരുന്ന ഇനങ്ങൾ വെൺമണി, തുളസി വെറ്റില, അരി കൊടി, അമരവിള, കലൊടി, കർപ്പൂരം, കൂട്ട കൊടി, നന്ദൻ പെരുങ്കൊടി, കരീലാഞ്ചി തുടങ്ങിയവയാണ്.

ബന്ധപ്പെട്ട വാർത്തകൾ: വെറ്റില ചവച്ചാൽ ഗുണങ്ങൾ പലതാണ്

English Summary: How to make income from betel cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds