Updated on: 12 September, 2021 9:18 AM IST
മുള

പശ്ചിമഘട്ടമലനിരകളുടെ പുനരുജ്ജീവനത്തിന് ഇന്ത്യ ഒത്തൊരുമയോടെ ഉള്ള പ്രവർത്തനം നടത്തണം എന്ന് ഇന്ത്യയിലെ പശ്ചിമഘട്ടമലനിരകളുടെ അന്താരാഷ്ട്ര മുള ദിനാഘോഷം ഉദ്ഘാടനം ചെയ്യവേ മുൻ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഡയറക്ടർ കെ പി കണ്ണൻ ആവശ്യപ്പെട്ടു. മുളയിൽ അധിഷ്ഠിതമായ തൊഴിൽ സമ്പ്രദായത്തിന് ഉണർവേകാൻ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണത്തിന്റെയും ഉൽപന്ന വൈവിധ്യവൽക്കരണത്തിന്റെയും അടിസ്ഥാനത്തിൽ കഠിനാധ്വാനം കുറയ്ക്കുന്ന ഉചിതമായ സാങ്കേതികവിദ്യ, മൂല്യവർദ്ധനം, ഗവേഷണ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടതിലധികം ഊന്നൽ നൽകുന്ന ചൈനയുടെ ആശയങ്ങൾ ഇന്ത്യ കൈക്കൊള്ളേണ്ടതുണ്ട്. 

കരകൗശല വിദഗ്ദ്ധരെ ശാക്തീകരിക്കാൻ വരുന്ന 25 വർഷങ്ങളിൽ ചെറുകിട വിപണനകേന്ദ്രങ്ങൾ ആയിരിക്കണം ഇന്ത്യയുടെ ലക്ഷ്യം.

വിപണിയുടെ ഗതി മാറ്റുന്നതും, 75 ബില്യൺ യുഎസ് ഡോളറിന്റെ വൻ അന്താരാഷ്ട്ര വിപണി നേടിയെടുക്കാൻ കഴിയുന്ന ഉൽപ്പന്നമായി മുളയെ കാണണം. സാമൂഹിക സാമ്പത്തിക സ്ഥിതിയെ തന്നെ മാറ്റിയെടുക്കുന്ന ഒരു ഉപകരണമായി മുളയെ വളർത്തിയെടുക്കാൻ ബഡ്ജറ്റിൽ വേണ്ട നീക്കിയിരുത്തലുകൾ നടത്തി സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് തുടങ്ങണം.

മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റി പദ്ധതിക്ക് തുല്യമായ രീതിയിൽ വേതനം നൽകുവാൻ വേണ്ട ശ്രദ്ധ ചെലുത്തണം.

വരുമാനം നേടാനും തൊഴിൽ ഉണ്ടാക്കാനും ശാക്തീകരണത്തിനും മുള സംരംഭകത്വം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തവേ ബാംബൂ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഡോ. മിസ്സ് സീതാലക്ഷ്മി കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഗ്രാമങ്ങളിലെ ദാരിദ്ര്യവും അന്തരീക്ഷതാപം വർദ്ധനവ് ശമിപ്പിക്കാനും വേണ്ട വളരെ വ്യക്തമായ നയങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഊന്നി പറയുകയുണ്ടായി.

സ്ത്രീയെ പോലെ വഴങ്ങുന്നതും പുരുഷനെ പോലെ ഉറപ്പുമുള്ളതുമായ മുളയെ കൗശലത്തോടെ കരവിരുത് ഉപയോഗിച്ച് കൈകാര്യം ചെയ്യണം എന്ന് പ്രഭാഷണത്തിന്റെ പരിസമാപ്തിയിൽ അവർ പറഞ്ഞു.

കോവിഡ് മഹാമാരി കാരണം ലോകത്താകമാനം മൺമറഞ്ഞുപോയ ഏകദേശം അഞ്ചു കോടി ജനങ്ങളുടെ മരണത്തെ അനുശോചിച്ചു കൊണ്ടാണ് വെബിനാർ അവസാനിച്ചത്. ഉണ്ണികൃഷ്ണൻ പാക്കനാർ പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും, ഡോ. കെ എം ജോർജ് വെബിനാറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും മോഡറേറ്ററായും പ്രവർത്തിച്ചു.

17 സെപ്റ്റംബറിന് ജസ്റ്റിസ് കെ സുകുമാരന്റെ സമാപന അഭിസംബോധനയോടെ അവസാനിക്കുന്ന ഈ വെബിനാർ സീരീസ് ഇനിയൊരു ആറു ദിവസവും കൂടെ ഉണ്ടാവും.

English Summary: inaugurating the International Bamboo Festival of The Western Ghats of India
Published on: 12 September 2021, 12:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now