Updated on: 5 October, 2023 10:47 PM IST
കയർ കോർപ്പറേഷനിലെ എക്‌സ്‌പോർട്ട് ഡിവിഷൻ, റിസർച്ച് ആൻഡ് ഡിസൈൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം നാളെ

ആലപ്പുഴ: കയർ കോർപ്പറേഷനിൽ ആരംഭിക്കുന്ന എക്‌സ്‌പോർട്ട് ഡിവിഷൻ, റിസർച്ച് ആൻഡ് പ്രോഡക്ട് ഡിസൈൻ സെന്റർ, ഇന്റർ നാഷണൽ ഡിസ്‌പ്ലേ സെന്റർ, കയർ പാർക്ക്, എയർ കണ്ടീഷൻഡ് ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം നിയമ- വ്യവസായ- കയർ വകുപ്പ് മന്ത്രി പി. രാജീവ്  നാളെ (ഒക്ടോബർ 6) നിർവഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം നൽകുന്നതിനായി ട്രെയിനിംഗ് സെന്റർ, പ്രവർത്തന വിപുലീകരണത്തിൽ ഭാഗമായാണ് പരിപാടി.

വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സംസ്ഥാന കയർ കോർപ്പറേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പി.പി  ചിത്തിരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കയർ കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ് എ.എം. ആരിഫ് എം.പി. നിർവഹിക്കും. പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ എച്ച്. സലാം എം.എൽ.എ ഏറ്റുവാങ്ങും.

ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, കയർ വികസന ഡയറക്ടർ വി.ആർ. വിനോദ് , നഗരസഭ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. നാസർ, കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ, കെ.എസ്.സി.എം.എം.സി. ചെയർമാൻ എം.എച്ച്. റഷീദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, വാർഡ് കൗൺസിലർ റീഗോ രാജു, മാനേജിംഗ് ഡയറക്ടർ പ്രതീഷ് ജി. പണിക്കർ, കയർ കോർപ്പറേഷൻ ഡയറക്ടർമാരായ കെ. ഡി. അനിൽകുമാർ, വി.എം. ഹരിഹരൻ, വി.സി. ഫ്രാൻസിസ്, കെ.എൽ. ബെന്നി, കെ.എസ്.സി.എം.എം.സി. മാനേജിങ് ഡയറക്ടർ പി.വി. ശശീന്ദ്രൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ. മഞ്ജു, എഫ്.ഐ.സി.ഐ.എ. പ്രസിഡൻറ് ജോൺ ചാക്കോ, യൂണിയൻ നേതാക്കൾ തുടങ്ങിയർ പങ്കെടുക്കും.

English Summary: Inauguration of Export Divn, Research n Design Center at Coir Corporation tomorrow
Published on: 05 October 2023, 09:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now