Updated on: 18 April, 2023 11:38 PM IST
ജൈവവള യൂണിറ്റ് ഉദ്ഘാടനം

മലപ്പുറം: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന 'പൊന്ന് വിളയും പൊന്നാനി വളം' എന്ന പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു.

നടുവട്ടം ക്ഷീരസംഘത്തിന്റെ സഹകരണത്തോടെയാണ് 'ജൈവാമൃതം' എന്ന പേരിൽ നടുവട്ടം കരുവാട്ട്മന എസ്‌റ്റേറ്റ് പരിസരത്ത് ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിച്ചത്. ക്ഷീരകർഷകർക്ക് പാലിന് പുറമെ ചാണകത്തിൽ നിന്നും അധിക വരുമാനം ലഭ്യമാക്കുക, മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്ന രാസവളങ്ങൾക്ക് പകരം പ്രാദേശികമായി ജൈവവളം ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് കഴുങ്കിൽ, അസ്‌ലം തിരുത്തി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി. മോഹൻദാസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ ദിലീഷ്, എൻ.ആർ. അനീഷ്, പ്രേമലത, റാബിയ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ്, കേരള അഗ്രികൾച്ചറർ യൂണിവേഴ്‌സിറ്റി സയന്റിസ്റ്റ്  ഡോ. പി.കെ അബ്ദുൽ ജബ്ബാർ, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ എസ്.ആർ രാജീവ്, നടുവട്ടം ക്ഷീരസംഘം സെക്രട്ടറി രാജേഷ്, ക്ഷീരകർഷകർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Malappuram: Inaugurating the project 'Ponnu Vala and Ponnani Valam' implemented as part of Ponnani Block Panchayat Janakiyasutranam 2022-23 annual plans. KT Jaleel MLA performed.

A bio-fertilizer manufacturing unit has been set up in Naduvattam Karuvatmana Estate premises under the name 'Jaivamritham' in collaboration with Naduvattam Ksheerasangh. The project is being implemented with the intention of providing additional income to dairy farmers from cow dung apart from milk and providing organic manure locally instead of chemical fertilizers which degrade the quality of the soil.

English Summary: Inauguration of organic fertilizer unit
Published on: 18 April 2023, 11:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now