Updated on: 29 December, 2022 12:36 PM IST
India has recorded new 268 Covid cases, total active covid cases are 3552

വ്യാഴാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 268 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി, അതേസമയം സജീവ കേസുകൾ 3,552 ആയി ഉയർന്നു. കോവിഡ് കേസുകളുടെ എണ്ണം 4.46 കോടിയായി (4,46,77,915) രേഖപ്പെടുത്തി. ഇതുവരെ ഇന്ത്യയിൽ ആകെ കോവിഡ് മരണങ്ങൾ 5,30,698 ആണ്, ഇന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഒരാൾ കേരളത്തിൽ നിന്നും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ നിന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു, രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ വ്യക്തമാക്കുന്നു.

പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.11 ശതമാനമായും, പ്രതിവാര പോസിറ്റിവിറ്റി 0.17 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,36,919 കൊവിഡ് പരിശോധനകൾ നടത്തി. മൊത്തം അണുബാധകളുടെ 0.01 ശതമാനം സജീവമായ കേസുകളാണ്, അതേസമയം ദേശീയ COVID-19 വീണ്ടെടുക്കൽ നിരക്ക് 98.80 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 84 കേസുകളുടെ വർദ്ധനവാണ് സജീവമായ കോവിഡ്-19 കേസ് ലോഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,43,665 ആയി ഉയർന്നപ്പോൾ, നിലവിൽ രേഖപ്പെടുത്തിയ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.08 കോടി ഡോസ്, കോവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.

2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ 5-ന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം, സെപ്റ്റംബർ 28-ന് 60 ലക്ഷം, ഒക്ടോബർ 11-ന് 70 ലക്ഷം, ഒക്ടോബർ 29-ന് 80 ലക്ഷം, നവംബർ 20-ന് 90 ലക്ഷം, 2020 ഡിസംബർ 19-ന് ഒരു കോടി എന്നിങ്ങനെയാണ് ഇന്ത്യയുടെ കോവിഡ്-19 അസുഖം ബാധിച്ചവരുടെ എണ്ണം കണക്കുകൾ പ്രകാരം വ്യക്തമാക്കുന്നത്. 2021 മെയ് 4 ന് രണ്ട് കോടി, 2021 ജൂൺ 23 ന് മൂന്ന് കോടി, ഈ വർഷം ജനുവരി 25 ന് നാല് കോടി എന്നിങ്ങനെയുള്ള ഭയാനകമായ നാഴികക്കല്ലുകളിലൂടെയാണ് രാജ്യം കടന്ന് പോയത്.

ബന്ധപ്പെട്ട വാർത്തകൾ: G20 മീറ്റിംഗുകളിൽ മില്ലറ്റ് അടങ്ങിയ ഭക്ഷണമൊരുക്കാൻ നിർദ്ദേശം: കേന്ദ്ര നിയമമന്ത്രി

English Summary: India has recorded new 268 Covid cases, total active covid cases are 3552
Published on: 29 December 2022, 12:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now