Updated on: 23 February, 2023 10:31 AM IST
India joins in Agriculture Innovation Mission for Climate

കാലാവസ്ഥാ-സ്മാർട്ട് കൃഷി, ഭക്ഷ്യ സംവിധാനങ്ങളുടെ നവീകരണത്തിനുള്ള നിക്ഷേപവും പിന്തുണയും ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഎസും യുഎഇയും ആരംഭിച്ച ആഗോള പ്ലാറ്റ്‌ഫോമായാ അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ ഫോർ ക്ലൈമറ്റിൽ(Agriculture Innovation Mission For Climate) ഇന്ത്യയും ചേർന്നതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ ഫോർ ക്ലൈമറ്റ് (AIM4C) 2021 നവംബറിൽ യുഎസും യുഎഇയും, രണ്ട് രാജ്യങ്ങളും ചേർന്നാണ് ആദ്യമായി ആരംഭിച്ചത്.

അബുദാബിയിലെ I2U2 ബിസിനസ് ഫോറത്തിൽ അംഗങ്ങളായ ഇസ്രായേൽ, ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളുടെ ബിസിനസ് ഫോറം എന്നിവയുടെ കൂടെ AIM4C-യിൽ ചേരാനുള്ള ഇന്ത്യയുടെ ആവശ്യം പ്രകടിപ്പിക്കുന്ന കത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി, ദമ്മു രവി ഒപ്പു വച്ചതായി മന്ത്രാലായം പുറത്തിറക്കിയ ഓദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.

I2U2 ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടന്നു. IM4C കാലാവസ്ഥാ-സ്മാർട്ട് കൃഷി, ഭക്ഷ്യസംവിധാനങ്ങൾ എന്നിവയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും, അതിനെ പിന്തുണയ്ക്കാനും ശ്രമിക്കുമെന്നും, ഇതുവരെയുള്ള AIM4C സംരംഭത്തിന്റെ നിക്ഷേപം ആഗോളതലത്തിൽ 8 ബില്യൺ ഡോളറായി ഉയർത്തിയിട്ടുണ്ട്, എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഓദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

പുതിയ പ്രഖ്യാപനത്തോടെ, നിക്ഷേപത്തെ പിന്തുണച്ച് AIM4C യുടെ ദൗത്യം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രവർത്തിക്കുന്ന 42 സർക്കാരുകൾക്കൊപ്പം, കൂടെ 275-ലധികം പങ്കാളികളുമായി ഇന്ത്യയും അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷൻ ഫോർ ക്ലൈമറ്റിൽ (AIM4C) ചേരുന്നു എന്ന്, ഓദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി ഗതിശക്തി പടിഞ്ഞാറൻ കേന്ദ്ര മേഖലകൾക്കായുള്ള വർക്ക് ഷോപ്പ് ഗോവയിൽ നടന്നു

English Summary: India joins in Agriculture Innovation Mission for Climate
Published on: 23 February 2023, 10:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now