2022ലെ ലോക പാചക പട്ടികയിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. 2022 ലെ ടേസ്റ്റ്അറ്റ്‌ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച പാചകരീതി അവാർഡുകളിൽ ഇന്ത്യൻ പാചകരീതിയ്ക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. ആഗോളതലത്തിൽ ഏറ്റവും മികച്ച 50 'പരമ്പരാഗത' വിഭവങ്ങളിൽ ഷാഹി പനീർ സ്ഥാനം നേടി. പഞ്ചനക്ഷത്ര റേറ്റിംഗിൽ 4.54 എന്ന റേറ്റിംഗ് ലഭിച്ചു. ബൾഗേറിയ ആസ്ഥാനമായുള്ള ഫുഡ് വെബ്‌സൈറ്റ് 'ഗരം മസാല, നെയ്യ്, മലായ്, ബട്ടർ ഗാർളിക് നാൻ, കീമ എന്നിവയും മറ്റ് 460 ഭക്ഷണങ്ങളും' ഇന്ത്യയിലെ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള ഭക്ഷണമായി റേറ്റുചെയ്‌തു.
ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ പട്ടികയിൽ ഇറ്റാലിയൻ പാചകരീതി ഒന്നാം സ്ഥാനത്തെത്തി, അതിനു ശേഷം ഗ്രീക്ക് പാചകരീതി രണ്ടാം സ്ഥാനത്തും, സ്പാനിഷ് പാചകരീതി മൂന്നാം സ്ഥാനത്തും, ജാപ്പനീസ് പാചകരീതി നാലാം സ്ഥാനവും കരസ്ഥമാക്കി. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും മികച്ച 'പരമ്പരാഗത' വിഭവങ്ങളിൽ, ഇന്ത്യയിൽ നിന്നുള്ള ഷാഹി പനീർ മാത്രമാണ് ആദ്യ 50 റാങ്കിംഗിൽ 28-ാം സ്ഥാനത്തെത്തിയത്.
ലോകത്തിലെ ഏറ്റവും മികച്ച ടേസ്റ്റ്അറ്റ്‌ലസ് വിഭവങ്ങളിൽ 5-ൽ 4.66 റേറ്റിംങ്ങും, ഡൽഹിയിലെ കകെ ദാ ഹോട്ടലിൽ നിന്നുള്ള ഷാഹി പനീറിന് ലഭിച്ചു. മുഗൾ പാചകരീതിയിൽ നിന്ന് ഉത്ഭവിച്ച ഷാഹി പനീർ, പനീർ, ഉള്ളി, ബദാം പേസ്റ്റ്, സമ്പന്നമായ, എരിവുള്ള തക്കാളി-ക്രീം സോസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചീസ് കറിയാണിത്. നാൻ, റൊട്ടി അല്ലെങ്കിൽ പൂരി തുടങ്ങിയ ഇന്ത്യൻ ബ്രെഡുകളോടൊപ്പമാണ് ഈ വിഭവം തയാറാക്കുന്നത്. അതേസമയം, ന്യൂഡൽഹിയിലെ ഗുലാത്തിയുടെ ബട്ടർ ചിക്കൻ 4.56 റേറ്റിംഗുമായി 53-ാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച 100 'പരമ്പരാഗത' വിഭവങ്ങളിൽ 55-ാം റാങ്കിലാണ് ദസ്തർഖ്വാന്റെ ലഖ്‌നൗ കുറുമ, ഗോവയിലെ വെനിറ്റിലെ വിന്ദലൂ ആഗോള പട്ടികയിൽ 71 സ്ഥാനങ്ങൾ കരസ്ഥമാക്കി, ഹൈദരാബാദി ബിരിയാണി (ITC Kohinoor ) 71-ാം റാങ്കിൽ തിളങ്ങി.
ടേസ്റ്റ്അറ്റ്‌ലസിന്റെ 2022 ലെ ലോകത്തിലെ മികച്ച 5 'മികച്ച പരമ്പരാഗത വിഭവങ്ങൾ' ഇവയൊക്കെയാണ്:കരേ (Kare) ജപ്പാൻ, പികാന (Picanha) ബ്രസീൽ, അമീജോസ് എ ബുൾഹാവോ പാറ്റോ(Ameijoas a Bulhao Pato) പോർച്ചുഗൽ, താങ്‌ബാവോ (Tangbao) ചൈന, ഗുട്ടി (Guotie) ചൈന. ടേസ്റ്റ്അറ്റ്‌ലസ് റാങ്കിംഗ് അനുസരിച്ച്, ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കുന്നതിനുള്ള മികച്ച പരമ്പരാഗത ഭക്ഷണശാലകൾ: ശ്രീ താക്കർ ഭോജനലെ (മുംബൈ), കാരവള്ളി- ബാംഗ്ലൂർ, ബുഖാറ -ന്യൂഡൽഹി, ദം പുഖ്ത്- ഡൽഹി, കൊമോറിൻ- ഗുരുഗ്രാം, ഗിരിമഞ്ജാസ്- മംഗളൂരു, കിനാര ധാബ വില്ലേജ് -വക്‌സായ്, അന്നലക്ഷ്മി- ചെന്നൈ, മാവള്ളി ടിഫിൻ റൂംസ് -ബാംഗ്ലൂർ എന്നിവയാണ്.
ബന്ധപ്പെട്ട വാർത്തകൾ: PMUY: പ്രധാൻ മന്ത്രി ഉജ്ജ്വല എൽപിജി സബ്‌സിഡി അടുത്ത വർഷത്തേക്കും നീട്ടിയേക്കും