Updated on: 4 December, 2020 11:18 PM IST

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോൾ  ആയുര്‍വേദ മരുന്ന് പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് ചികിത്സയ്ക്കായി ഇന്ത്യ ഒരാഴ്ചയ്ക്കുള്ളിൽ 4 പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കുമെന്ന്.ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക്. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയാണ് പരമ്പരാഗത  ചികിത്സാ രീതികൾ. ഇതിനായി  ആയുഷ് മന്ത്രാലയവും കൌണ്‍ സില്‍ ഓഫ് സയിന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിതര്‍ക്ക് ആഡ് ഓണ്‍ തെറാപ്പിയും സ്റ്റാന്‍ഡേര്‍ഡ് കെയറുമായി ഇവ പരീക്ഷിക്കുന്നതിനാണ് നീക്കം. നമ്മുടെ പരമ്ബരാഗത ചികിത്സാ രീതിയ്ക്ക് കൊറോണ വൈറസ് എന്ന പകര്‍ച്ചാവ്യാധിയെ മറികടക്കാനുള്ള വഴികാണിക്കുമെന്ന് ഉറപ്പുള്ളതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.പരീക്ഷണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. കോവിഡ് രോഗികൾക്ക് ഒരു ആഡ്-ഓൺ തെറാപ്പിയും സ്റ്റാൻഡേഡ്  കെയറും ആയി ഇവ പരീക്ഷിക്കപ്പെടും. നമ്മുടെ പരമ്പരാഗത ചികിത്സാ രീതി ഈ പകർച്ചാവ്യാധിയെ മറികടക്കാനുള്ള വഴി കാണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’– മന്ത്രി ട്വീറ...

നിലവില്‍ കൊറോണ വൈറസ് ചികിത്സയ്ക്ക് ഒരു തരത്തിലുള്ള മരുന്നും ലോകത്ത് കണ്ടെത്തിയിട്ടില്ല. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി കൊറോണ വൈറസിനെതിരായ വാക്സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങളും നടന്നുവരികയാണ്. കൊറോണ ബാധിച്ച്‌ രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് രോഗ ബാധിതരില്‍ കുത്തിവെക്കുന്ന പ്ലാസ്മ തെറാപ്പിയും പരീക്ഷിച്ചുവരുന്നുണ്ട്. രോഗം ബാധിച്ച്‌ ഭേദമായവരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ളവരുടെ ശാരീരിക സ്ഥിതിയില്‍ മാറ്റത്തിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്. എന്നാല്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാണോ എന്നത് പൂര്‍ണ്ണമായും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോവിഡ് -19 പ്രതിരോധത്തിനും ചികിത്സയ്ക്കും ആയുർവേദ മരുന്നുകളുടെ പരീക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞു

English Summary: India to experiment 4 Ayurvedic medicines against Covid 19
Published on: 14 May 2020, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now