Updated on: 15 November, 2022 8:47 AM IST
Indian Air Force Agniveer Recruitment 2023

വ്യോമസേനയിൽ അഗ്നിവീറുമാരെ നിയമിക്കുന്നു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. 4 വർഷമാണു നിയമനം.  ആകെ 3500 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. നവംബർ 7 മുതൽ ഓൺലൈൻ അപ്ലിക്കേഷൻ തുടങ്ങിയിട്ടുണ്ട്.  താൽപ്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റായ https://agnipathvayu.cdac.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/11/2022)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് നവംബർ 23 വരെ അപേക്ഷിക്കാവുന്നതാണ്. ജനുവരി 18 മുതൽ 24 വരെ ഓൺ‌ലൈൻ‌ ടെസ്റ്റ് നടത്തും - https://agnipathvayu.cdac.in.

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട വാർത്തകൾ: അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റിൽ വിവിധ തസ്‌തികകളിലായി 321 ഒഴിവുകൾ

50% മാർക്കോടെ സയൻസ് / സയൻസ് ഇതര പ്ലസ് ടു; ഇംഗ്ലിഷിന് 50% മാർക്ക്. അല്ലെങ്കിൽ 50% 50% മാർക്കോടെ 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ /ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ / ഐടി) അല്ലെങ്കിൽ 2 വർഷ വൊക്കേഷനൽ കോഴ്സ്. ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ / വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് വിഷയമല്ലെങ്കിൽ പ്ലസ് ടു /പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50 % മാർക്ക് വേണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/11/2022)

പ്രായപരിധി

എൻറോൾ ചെയ്യുന്ന സമയത്ത് 21 വയസ്സായിരിക്കണം. 2002 ജൂൺ 27– 2005 ഡിസംബർ 27 കാലയളവിൽ ജനിച്ചവരാകണം.

ഫീസ്

250 രൂപ 

English Summary: Indian Air Force Agniveer Vayu 2023, Apply Online Form Started
Published on: 15 November 2022, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now