Updated on: 24 July, 2023 9:27 AM IST
Indian Air Force Agniveer Recruitment 2023

വ്യോമസേനയിൽ അഗ്നിവീർ ആകാൻ ജൂലൈ 27മുതൽ അപേക്ഷകൾ അയക്കാം.  അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://agnipathvayu.cdac.in സന്ദർശിക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 17 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/07/2023)

വിദ്യാഭ്യാസ യോഗ്യത

12-ാം ക്ലാസ്, 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.   50 ശതമാനം മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ പാസ്സായവർക്കും അപേക്ഷകളയക്കാവുന്നതാണ്.  (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻമെന്റേഷൻ ടെക്നോളജി / ഐടി), അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് വിജയം. ഇവയിലേതു പഠിച്ചവർക്കും ഇംഗ്ലിഷിന് 50 ശതമാനം മാർക്ക് വേണം. സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്കു സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.

പ്രായപരിധി

21 വയസ്സാണ്  പ്രായപരിധി അതായത് 2003 ജൂൺ 27നും 2006 ഡിസംബർ 27നും ഇടയിൽ ജനിച്ചവരാകണം.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ് യാർഡിലെ 300 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം

ശാരീരികയോഗ്യത

ഉയരം (പുരുഷന്മാർക്ക്) കുറഞ്ഞതു 152.5 സെ.മീ.അനിവാര്യം. സ്ത്രീകൾക്ക് 152 സെ.മീ വേണം. പുരുഷൻമാർക്ക് നെഞ്ചളവ് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തി വിവരങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്.

പുരുഷൻമാർ: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനകം 10 പുഷ അപ് ചെയ്യണം, 10 സിറ്റപ്പ്, 20 സ്ക്വാട്സ് എന്നിവ ചെയ്യണം.

സ്ത്രീകൾ: 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനകം 10 സിറ്റപ്, 15 സ്ക്വാട്സ്.

ബന്ധപ്പെട്ട വാർത്തകൾ: ഐ.ടി.ബി.പിയില്‍ കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 ഒഴിവുകള്‍

അപേക്ഷ ഫീസ് 

250 രൂപയാണ് അപേക്ഷ ഫീസ്.

തിരഞ്ഞെടുപ്പ്

ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഒക്ടോബർ 13 മുതൽ ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ ഉണ്ടാകുന്നതായിരിക്കും.

English Summary: Indian Air Force Recruitment 2023: A chance to become an Agniveer
Published on: 24 July 2023, 09:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now