Updated on: 16 July, 2021 7:00 PM IST
Indian Army Common Entrance Exam will be held on July 25th

ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരും വൈദ്യ പരിശോധനയില്‍ യോഗ്യത നേടിയവര്‍ക്കുമായി ജൂലൈ 25-ന് (ഞായറാഴ്ച) തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ വച്ച് പൊതു പ്രവേശന പരീക്ഷ നടത്തും. 

സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്/ നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി/ഇന്‍വെന്ററി മാനേജ്‌മെന്റ്, സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ (10th & 8th) എന്നീ തസ്തികകളിലേയ്ക്കുള്ള പരീക്ഷയാണ് നടത്തുക.

പൊതു പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25-ന് പുലര്‍ച്ചെ ഒരു മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ (പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയം) ഒറിജിനല്‍ അഡ്മിറ്റ് കാര്‍ഡും എഴുതാനുള്ള ഉപകരണങ്ങളും (കറുത്തമഷി ബോള്‍പെന്‍, എഴുത്തുപലക (സ്റ്റിക്കര്‍ ഒട്ടിക്കാത്ത) സഹിതം ഹാജരാകണമെന്നു ആര്‍മി റിക്രൂട്ടിങ് ഓഫീസ് അറിയിച്ചു.

എല്ലാ ഉദ്യോഗാര്‍ത്ഥികളും സാമൂഹിക അകലം, മാസ്‌ക്, ഗ്ലൗവ്‌സ്, സാനിറ്റൈസര്‍ എന്നീ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.

Those who have been selected in the Army Recruitment Rally held in Thiruvananthapuram, in February-March this year and have qualified for the medical examination will appear for the general entrance examination on July 25 (Sunday) at the Kulachal Stadium at the Pangode Army Center, Thiruvananthapuram. The examination will be held for the posts of Soldier General Duty, Soldier Technical, Soldier Technical Nursing Assistant / Nursing Assistant Veterinary / Inventory Management, Soldier Clerk / Storekeeper Technical and Soldier Technical (10th & 8th).

 

Candidates who have qualified for the General Entrance Examination are required to appear at the examination center (Pangode Kulachal Stadium) on July 25 at 1 am along with the original admit card (black ink ballpoint pen and writing board (without stickers)), the Army Recruitment Office said.

All job seekers must strictly adhere to the Covid protocol of social distance, mask, gloves and sanitizer.

English Summary: Indian Army Common Entrance Exam will be held on July 25th
Published on: 16 July 2021, 06:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now