Updated on: 30 May, 2021 6:30 AM IST
Indian Army recruitment 2021

അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം. വിധവകൾക്കും അപേക്ഷിക്കാം.

191 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ ഒക്ടോബറിൽ കോഴ്സ് ആരംഭിക്കും.

ഒഴിവുകളുടെ വിശദാംശങ്ങൾ

പുരുഷൻമാർ- 175 ഒഴിവുകൾ

വനിതകൾ- 14 ഒഴിവുകൾ

വിധവകൾ- 2 ഒഴിവുകൾ

എന്നിങ്ങനെ ആകെ 191 ഒഴിവുകളുണ്ട്.

യോഗ്യത നേടിയവർ

എഞ്ചിനീയറിങ് ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. കോഴ്സ് പാസായവർക്കും അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്. അവസാന വർഷ വിദ്യാർത്ഥികൾ ഒക്ടോബർ 1 ന് പരീക്ഷ ജയിച്ചതിന്റെ തെളിവും എല്ലാ സെമസ്റ്ററിലെയും മാർക്ക് ലിസ്റ്റും ഹാജരാക്കേണ്ടി വരും. കോഴ്സ് ആരംഭിച്ച് 12 ആഴ്ച്ചയ്ക്കകം എഞ്ചിനീയറിങ് ബിരുദത്തിന്റെ സർട്ടിഫിക്കറ്റ് ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ ഹാജരാക്കണം. 20 വയസു മുതൽ 27 വയസു വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

മെറിറ്റ് അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സെന്റർ അലോട്ട്മെന്റ് നൽ‍കും. ഇത് ഇമെയിലായി അറിയിക്കും. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് എസ്.എസ്.ബി തീയതികൾ തെരഞ്ഞെടുക്കാം.

അപേക്ഷ എവിടെ സമർപ്പിക്കാം

താൽപ്പര്യമുള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

അവസാന തീയതി

ജൂൺ 23 ആണ് അപേക്ഷ സമ‍ർപ്പിക്കാനുള്ള അവസാന തീയതി.

English Summary: Indian Army recruitment 2021: Apply for 191 SSC Officer posts, check eligibility and other details here
Published on: 29 May 2021, 11:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now