ഇന്ത്യൻ ആർമിയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, മെസഞ്ചർ, എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എച്ച്‌ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയൻ MTS (Multi Tasking Staff) മെസഞ്ചർ, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മൾട്ടി ടാസ്കിംഗ് സ്റ്റാഫിന്റെ ശമ്പളം 5,200 രൂപ മുതൽ 20,200 രൂപ വരെ വ്യത്യസ്തമായിരിക്കും. അതേസമയം തിരഞ്ഞെടുത്ത സ്റ്റെനോഗ്രാഫർമാർക്കുള്ള ശമ്പളം 25,500 രൂപ ആയിരിക്കും. 10, 12 പാസായവർക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07.04.2022)
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 1, 2022 (വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസം) ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
MTS (മെസഞ്ചർ) - 4 ഒഴിവുകളാണുള്ളത്. ഒബിസി - 2, എസ്‌സി - 1, ESM - 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ.
സ്റ്റെനോ ഗ്രേഡ്-II ൽ ഒബിസി വിഭാഗത്തിന് ഒരൊഴിവാണുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം; ഇന്റര്‍വ്യൂ 7ന്; പ്രതിമാസ ശമ്പളം 43,155 രൂപ
MTS (മെസഞ്ചർ) തസ്തികയിലേക്ക് പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
സ്റ്റെനോ ഗ്രേഡ്-II - 12-ാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സിൽ കുറവോ 25 വയസ്സിൽ കൂടുതലോ ആയിരിക്കരുത്.
തിരഞ്ഞെടുപ്പ് പ്രക്രിയ
രേഖകളുടെ പരിശോധന
എഴുത്തു പരീക്ഷ
ക്യാരക്റ്റർ വേരിഫിക്കേഷൻ
മെഡിക്കൽ പരീക്ഷ
അപേക്ഷകളയക്കേണ്ട വിധം
അപേക്ഷകർക്ക് ഓഫ്‌ലൈനായും അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കാം. "The Establishment Officer, Headquarters 101 Area, PIN-908101, C/o 99 APO. എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.