Updated on: 5 February, 2022 6:30 AM IST
Indian Coast Guard Recruitment 2022: Apply for the post of Assistant Commandant

ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ജനറൽ ഡ്യൂട്ടി (പൈലറ്റ്/ നാവിഗേറ്റർ), ജനറൽ ഡ്യൂട്ടി (വനിതകൾ/ എസ്.എസ്.എ), ടെക്നിക്കൽ (എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ-എസ്.എസ്.എ), ലോ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.  01/2023 ബാച്ചിലേക്കുള്ള ജനറൽ ഡ്യൂട്ടി (പൈലറ്റ്/ നാവിഗേറ്റർ), ജനറൽ ഡ്യൂട്ടി (വനിതകൾ/ എസ്.എസ്.എ), ടെക്നിക്കൽ (എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ-എസ്.എസ്.എ), ലോ എന്നിവയിലേക്ക് ഫെബ്രുവരി 16 മുതൽ അപേക്ഷിച്ചു തുടങ്ങാം.

ഗവ. ആയൂർവേദ കോളേജിലെ വിവിധ ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

ഫെബ്രുവരി 26ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാൻ സമയമുണ്ട്.

വിദ്യാഭ്യാസ യോഗ്യത

ജനറൽ ഡ്യൂട്ടി/ പൈലറ്റ്/ നാവിഗേറ്റർ/ വനിതകൾ എസ്.എസ്.എ- എല്ലാ സെമസ്റ്ററിലും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം പാസായവർക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസിൽ മാത്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം.

കമേഴ്സ്യൽ പൈലറ്റ് സി.പി.എൽ എസ്.എസ്.എ- പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. ഇരു വിഷയങ്ങൾക്കും കുറഞ്ഞത് 55 ശതമാനം മാർക്കുണ്ടാവണം. ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാനാകും. ഇതിന് പുറമെ കമേഴ്സ്യൽ പൈലറ്റ് ലൈസൻസുമുണ്ടായാൽ അപേക്ഷിക്കാം.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെവിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

ടെക്നിക്കൽ മെക്കാനിക്കൽ- ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് നേവൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, മറൈൻ, ഓട്ടോമോട്ടീവ്, ഇന്റസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ, മെറ്റലർജി, ഡിസൈൻ, ഏറോനോട്ടിക്കൽ, ഏറോസ്പേസ് എന്നിവയിലേതെങ്കിലുമുള്ള എഞ്ചിനീയറിങ് ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടായിരിക്കുകയും വേണം.

ടെക്നിക്കൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്- ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ, ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, പവർ എഞ്ചിനീയറിംഗ്, പവർ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള എഞ്ചിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ലോ എൻട്രി- ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ലഭിച്ച ബിരുദം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 16 മുതൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുക.

English Summary: Indian Coast Guard Recruitment 2022: Apply for the post of Assistant Commandant
Published on: 05 February 2022, 12:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now