Updated on: 4 December, 2020 11:19 PM IST
coffee

യൂറോപ്യൻ വിപണികളിൽ ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിക്ക് കനത്ത വെല്ലുവിളി നേരിടുകയാണ് . വിയറ്റ്നാം, യുഗാണ്ട, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കുറഞ്ഞ വിലയ്ക്കാണ് തങ്ങളുടെ ഉൽപന്നം ലഭ്യമാക്കുന്നത്.ഇത് വയനാട്ടിലെയും, കർണാടകയിലെയും തമിഴ്നാട്ടിലെയും കാപ്പി കർഷകരെ കൂടുതൽ ആശങ്കയിലാക്കുകയാണ്. ഇന്ത്യൻ കാപ്പിയുടെ യൂറോപ്പിലെ പ്രധാന വിപണികൾ ഇറ്റലി, ജർമനി, ബൽജിയം, സ്പെയിൻ തുടങ്ങിയവയാണ്.റൊബസ്റ്റ, അറബിക്ക ഇനങ്ങൾക്കു പുറമെ ഇൻസ്റ്റന്റ് കോഫിയും ഇന്ത്യ ഈ വിപണികളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. മെച്ചപ്പെട്ട വിളവെടുപ്പും കറൻസിയുടെ മൂല്യശോഷണവും മൂലം ഏതാനും മാസങ്ങളായി ബ്രസീലിൽനിന്നു കുറഞ്ഞ വിലയ്ക്കു കൂടുതൽ കാപ്പി വിദേശ വിപണികളിൽ എത്തുന്നുണ്ടായിരുന്നു. ഉൽപാദനത്തിൽ പ്രാമുഖ്യമുള്ള വിയറ്റ്നാമും അതോടെ കുറഞ്ഞ വിലയ്ക്കു കാപ്പി ലഭ്യമാക്കാൻ തുടങ്ങി. അതിനിടെ ഇപ്പോൾ യുഗാണ്ടയും കുറഞ്ഞ വിലയ്ക്കു കാപ്പി ലഭ്യമാക്കാൻ തുടങ്ങിയിരിക്കുന്നു. ടണ്ണിന് 200 ഡോളർ വരെ വിലക്കുറവോടെയാണു യുഗാണ്ടയിൽനിന്നുള്ള റൊബസ്റ്റ വിൽപന. ഇന്ത്യയിൽനിന്നുള്ള കാപ്പിയുടെ ഏറ്റവും വലിയ വിപണികളിലൊന്ന് ഇറ്റലിയാണ്. ബ്രസീൽ കഴിഞ്ഞാൽ ഇന്ത്യയ്ക്കാണ് അവിടെ കൂടുതൽ വിപണി വിഹിതം. ഇന്ത്യയിൽനിന്നുള്ള കാപ്പിക്കു കടുത്ത മത്സരം നേരിടുന്നതും ഇറ്റലിയിൽത്തന്നെ. കോവിഡ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിലെ സാമ്പത്തികസ്ഥിതി മോശമായതിനാൽ അവിടെ വിലക്കുറവുള്ള കാപ്പിക്കു ഡിമാൻഡ് വർധിക്കുന്നതു സ്വാഭാവികം. കഴിഞ്ഞ വർഷം ജനുവരി – ജൂൺ കാലയളവിൽ ഇന്ത്യയിൽനിന്ന് 50,513 ടൺ കാപ്പി ഇറ്റലിയിലേക്കു കയറ്റുമതി ചെയ്യാൻ കഴിഞ്ഞു. എന്നാൽ ഇക്കഴിഞ്ഞ ജനുവരി – ജൂൺ കാലയളവിൽ കയറ്റുമതി ചെയ്തതു 36,547 ടൺ മാത്രം. 27.6 ശതമാനത്തിന്റെ കുറവ്.

coffee

ആഭ്യന്തര വിപണിയിൽ കഴിഞ്ഞ വർഷത്തെക്കാൾ 10% വരെ വിലയിടിവുണ്ടായതു മൂലം വയനാട് ഉൾപ്പെടെയുള്ള മേഖലകളിലെ കാപ്പി കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലാണു വിദേശ വിപണികളിൽനിന്നുള്ള തിരിച്ചടി. ഇന്ത്യയിൽനിന്ന് ഇറ്റലിയിലേക്കുള്ള റൊബസ്റ്റ കയറ്റുമതിയിൽ 75 ശതമാനത്തോളവും വയനാട്ടിൽനിന്നാണ്.

രാജ്യാന്തര വിപണികളിൽ ഇപ്പോൾ കാപ്പിക്കു നേരിടേണ്ടിവന്നിരിക്കുന്നത് ഏറെക്കാലമായി കുരുമുളകു നേരിടുന്ന അതേ വെല്ലുവിളിയാണ് . ഉൽപാദക രാഷ്ട്രങ്ങളെല്ലാം വില കുറച്ച് ഉൽപന്നം ലഭ്യമാക്കുകയാണ്. ഇന്ത്യയിൽനിന്നുള്ള കുരുമുളകിന്റെ പകുതി വിലയ്‌ക്കാണു രാജ്യാന്തര വിപണിയിൽ വിയറ്റ്‌നാമിന്റെ വിൽപന. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിനു ടണ്ണിന് 4700 യുഎസ് ഡോളറാണു വില. വിയറ്റ്‌നാമിന്റെ നിരക്ക് 2300 ഡോളർ മാത്രം.ശ്രീലങ്കയുടെ വിൽപന 2900 ഡോളറാണ് , ഇന്തൊനീഷ്യയുടെ നിരക്ക് 2400 ഡോളറും. പരിപാടികൾക്കായി അവസരമൊരുക്കുന്നു.

Indian coffee exporters may have lost their market share in Europe to Brazil, which has been able to push more quantities taking advantage of a larger crop and lower prices in the last few months.

English Summary: Indian coffee is facing a tough challenge in European markets
Published on: 15 July 2020, 10:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now