ഇന്ത്യൻ നേവിയിൽ artificer apprentice, senior secondary recruit എന്നിവയ്ക്ക് കീഴിൽ sailor തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം.
ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ 26 മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാനാണ് അവസരം ലഭിക്കും.
മൊത്തം ഒഴിവുകൾ
താൽപ്പര്യമുള്ള പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ വർഷം മൊത്തം 2700 ഒഴിവുകളാണുണ്ടായിരുന്നത്. ഇതിൽ 2200 ഒഴിവുകൾ എസ്.എസ്.ആറിനും 500 ഒഴിവുകൾ എ.ആർ വിഭാഗത്തിലുമായിരുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്
അപേക്ഷകരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ പരീക്ഷയുണ്ടാകും. ഇതിന് പിന്നാലെ ഫിസിക്കൽ ടെസ്റ്റും മെഡിക്കൽ ടെസ്റ്റും നടത്തും.
ശമ്പളം
തെരഞ്ഞടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയളവിൽ തുടക്കത്തിൽ 14,600 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവരെ ലെവൽ 3 തസ്തികയിൻ നിയമിക്കും. 21,700 മുതൽ 69,100 രൂപ വരെയാണ് ശമ്പള സ്കെയിൽ. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്.എസ്.ആർ) വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ച് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി പാസായവരായിരിക്കണം.
ആർട്ടിഫിസർ അപ്രന്റീസ് (എ.എ) വിഭാഗത്തിലേക്ക് അപേക്ഷിക്കാനും പന്ത്രണ്ടാം ക്ലാസ് തന്നെയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നവയിലേതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം
ഓൺലൈൻ പരീക്ഷ
ഇംഗ്ലീഷ് , സയൻസ്, മാത്സ്, ജി.കെ എന്നിവയിൽ നിന്നുള്ള 100 ചോദ്യങ്ങളടങ്ങിയതായിരിക്കും ഓൺലൈൻ പരീക്ഷ. 100 മാർക്കിന്റെ പരീക്ഷയുടെ ദൈർഘ്യം 1 മണിക്കൂറാണ്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചോജ്യങ്ങളുണ്ടാകും.
ഫിസിക്കൽ ടെസ്റ്റ്
എസ്.എസ്.ആർ, എ.എ വിഭാഗങ്ങളിലേക്കുള്ള ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിൽ ഉദ്യോഗാർത്ഥികൾക്ക് 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓടേണ്ടി വരും. 20 സ്ക്വാട്ടുകളും 10 പുഷ് അപ്പകളും ടെസ്റ്റിൽ ഉൾപ്പെടുന്നു.
മെഡിക്കൽ പരീക്ഷ
ഫിസിക്കൽ ഫിറ്റ്നെസ് പരീക്ഷയിൽ പാസാകുന്നവർക്ക് പ്രിലിമിനറി റിക്രൂട്ട്മെന്റ് മെഡിക്കൽ പരീക്ഷയുണ്ടായിരിക്കും. കുറഞ്ഞത് 157 സെന്റീമീറ്റർ ഉയരമുണ്ടാകണം. ഭാരവും ചെസ്റ്റ് വലിപ്പവും ആനുപാതികമായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.joinindiannavy.gov.in/ സന്ദർശിക്കുക. ഏപ്രിൽ 26 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും.
ഓൺലൈൻ വഴിയാണ് ഫീസടയ്ക്കേണ്ടത്. ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 215 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.