ഇന്ത്യൻ നേവിയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എജ്യൂക്കേഷൻ ബ്രാഞ്ച്, എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്, എസ്.എസ്.സി എക്സിക്യൂട്ടീവ് ബ്രാഞ്ച് എസ്.എസ്.സി എന്നീ തസ്തികകളിലായി 76 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിശ്ചിത യോഗ്യത നേടിയവർക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://joinindiannavy.gov.in സന്ദർശിച്ച് അപേക്ഷിക്കാം.
അവസാന തീയതി
ഫെബ്രുവരി 10 ആണ് എസ്.എസ്.സി ഐ.ടി എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. 10+2 ബി.ടെക് തസ്തികകളിലേക്ക് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
എജ്യൂക്കേഷൻ ബ്രാഞ്ച്- 5 ഒഴിവുകൾ
എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ച്- 30 ഒഴിവുകൾ
എസ്.എസ്.സി എക്സിക്യൂട്ടീവ് ബ്രാഞ്ച് എസ്.എസ്.സി - 50 ഒഴിവുകൾ
എന്നിങ്ങനെ ആകെ 76 ഒഴിവുകളുണ്ട്.
കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ്, ജി.ഐ.എസ് എക്‌സ്പർട്ട്, ഐറ്റി മാനേജർ, എന്നി തസ്തികകളിൽ ഒഴിവുകൾ
പ്രായപരിധി
10+2 ബി.ടെക്- 2003 ജനുവരി 2നും 2005 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം
എസ്.എസ്.സി ഐ.ടി എക്സിക്യൂട്ടീവ്- 1997 ജൂലൈ 2നും 2003 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
10+2 ബി.ടെക്- പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ജയിച്ചവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കും കുറഞ്ഞത് 70 ശതമാനം മാർക്കു വേണം. ഇംഗ്ലീഷിന് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കുകയും വേണം.
എസ്.എസ്.സി ഐ.ടി എക്സിക്യൂട്ടീവ്- പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഇംഗ്ലീഷ് വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാവണം. എം.എസ്.സി/ ബി.ഇ/ ബി.ടെക്/ എം.ടെക്/ എം.സി.എ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.