Updated on: 16 June, 2021 6:30 AM IST
Indian Railways Recruitment 2021

Southern Railway, Railway High School, CBSE, Podanur, ഹൈസ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കുന്നതിനായി ട്രെയിൻ‌ഡ് ഗ്രാജുവേറ്റ് ടീച്ചർമാരെ നിയമിക്കുന്നു.  സോഷ്യൽ സ്റ്റഡീസ്, ഹിന്ദി എന്നി വിഷയങ്ങൾ പഠിപ്പിക്കുന്ന ട്രെയിൻ‌ഡ് ഗ്രാജുവേറ്റ് ടീച്ചർമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് നിർദ്ദിഷ്ട ഫോർമാറ്റ് വഴി സതേൺ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുകയും വീഡിയോ അഭിമുഖത്തിന് ഹാജരാകുകയും ചെയ്യാം.

സതേൺ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് 2021 നായുള്ള വീഡിയോ അഭിമുഖം 2021 ജൂൺ 22 ന് നടത്തുന്നതായിരിക്കും.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • ടിജിടി (സോഷ്യൽ സയൻസ്) - 1 പോസ്റ്റ്

  • ടിജിടി (ഹിന്ദി) - 1 പോസ്റ്റ്

ശമ്പളം

സതേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസം 26,250 രൂപ ശമ്പളം നൽകും.

വിദ്യാഭ്യാസ യോഗ്യത

ടിജിടി (സോഷ്യൽ സയൻസ്) - ചരിത്രത്തിൽ / ഭൂമിശാസ്ത്രത്തിൽ ബിരുദം.

ടിജിടി (ഹിന്ദി) - ബിഎഡിനൊപ്പം ഹിന്ദിയിൽ ബിരുദം.

സ്കൂൾ വീണ്ടും തുറക്കുന്നതുവരെ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാനും ഓൺലൈൻ പ്ലാറ്റ്ഫോം വഴി ടെസ്റ്റുകൾ നടത്താനും തുടർന്ന് സ്‌കൂൾ തുറന്ന ശേഷം ആഴ്ച്ചയിൽ 40 മിനിറ്റിൻറെ 30 പീരീഡുകൾ കൈകാര്യം ചെയ്യാനും ഉദ്യോഗാർത്ഥിക്ക് കഴിയണം.

സതേൺ റെയിൽ‌വേ ജോലിക്ക് അപേക്ഷിക്കുന്നവർ 55 വയസ്സ് വരെ ആയിരിക്കണം.

അപേക്ഷിക്കേണ്ടവിധം

താത്പര്യമുള്ളവർ തൻറെ resume, hmrmhsptj@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം.  ഓൺ‌ലൈൻ അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സോഷ്യൽ സ്റ്റഡീസിനായി 10:00 മണിക്കും ഹിന്ദിക്ക് 11:00 മണിക്കും  ജൂൺ 22 ന് പങ്കെടുക്കണം.

English Summary: Indian Railways Recruitment 2021: Apply for TGT Posts
Published on: 15 June 2021, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now