Updated on: 26 May, 2023 12:23 PM IST
India's food grain output risen up to 330.5 Metric Ton

രാജ്യത്തെ പ്രധാന വിളകളായ ഗോതമ്പ്, അരി, ചോളം, എണ്ണക്കുരു, കരിമ്പ് തുടങ്ങിയ വിളകൾ ഈ വർഷം റെക്കോർഡ് ഉൽപ്പാദനം രേഖപ്പെടുത്തി. 2022-23 വർഷത്തിൽ രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 315.6 മെട്രിക് ടണ്ണിൽ നിന്ന് 330.5 ദശലക്ഷം ടൺ (MT) ആയി ഉയരുമെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം വെളിപ്പെടുത്തി. 2022-23 വർഷകാലയളവിൽ ഗോതമ്പിന്റെ മൊത്തം ഉൽപ്പാദനം 112.7 മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു, എന്നാൽ ഇത് ​മുൻവർഷത്തെ അപേക്ഷിച്ച് 5 മെട്രിക് ടൺ കൂടുതലാണ്. 

രാജ്യത്തെ അരി ഉൽപ്പാദനം 135.5 മെട്രിക് ടൺ ആണെന്ന് കേന്ദ്രം കണക്കാക്കുന്നു, ഇത് മുൻവർഷത്തെ ഉൽപാദനത്തെ അപേക്ഷിച്ച് 6 മെട്രിക് ടൺ കൂടുതലാണെന്ന് കേന്ദ്രം സൂചിപ്പിച്ചു. 2022-23 വർഷ കാലയളവിൽ ചോളത്തിന്റെ ഉൽപ്പാദനം 35.9 മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു, ഇത് മുൻവർഷത്തെ ഉൽപാദനത്തേക്കാൾ 2.1 മെട്രിക് ടൺ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2022-23 വർഷ കാലയളവിൽ പയറുവർഗങ്ങളുടെ ആകെ ഉൽപ്പാദനം 27.5 മെട്രിക് ടൺ ആയി രേഖപ്പെടുത്തി.

സോയാബീൻ, റാപ്സീഡ്-കടുക് എന്നിവയുടെ ഉത്പാദനം യഥാക്രമം 14.9 MT, 12.4 MT എന്നിങ്ങനെയായി കണക്കാക്കുന്നത്, ഇത് മുൻ വർഷത്തെ ഉൽപാദനത്തേക്കാൾ യഥാക്രമം 1.9 MT, 0.5 MT വരെ കൂടുതലാണ്. 2022-23 വർഷകാലയളവിൽ രാജ്യത്തെ മൊത്തം എണ്ണക്കുരു ഉൽപ്പാദനം 40.9 മെട്രിക് ടൺ ആയി രേഖപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം രാജ്യത്തു പരുത്തിയുടെ ഉൽപ്പാദനം 34.3 ദശലക്ഷം ബെയിൽസ് ആയി കണക്കാക്കപ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: ഡിജിറ്റൽ വിള സർവേ ആരംഭിക്കാൻ 6 സംസ്ഥാനങ്ങളുമായി കേന്ദ്രം കരാർ ഒപ്പിട്ടു

Source: Union Ministry Of Agriculture

Pic Courtesy: Pexels.com

English Summary: India's food grain output risen up to 330.5 Metric Ton
Published on: 26 May 2023, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now