Updated on: 11 February, 2022 7:11 PM IST
'Inishree' project of Kudumbasree

ജില്ലയിലെ  കുടുംബശ്രീയും ആതവനാട് മര്‍കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജും സംയുക്തമായി നടപ്പാക്കുന്ന 'ഇനിശ്രീ' പദ്ധതിയ്ക്ക് തുടക്കമായി. കോളജിലെ അടിസ്ഥാന സൗകര്യങ്ങളും മനുഷ്യ വിഭവശേഷിയും ഉപയോഗപ്പെടുത്തി തൊഴില്‍ രഹിതരായ വനിതകളെയും സ്വയംതൊഴില്‍ചെയ്യാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥിനികളെയും കണ്ടെത്തി തൊഴില്‍ പരിശീലനം നല്‍കി സ്വാശ്രയ ശീലരാക്കുന്ന  'ഇനിശ്രീ'പദ്ധതിയ്ക്കാണ് ജില്ലയില്‍ തുടക്കമായത്.

കുടുംബശ്രീ ഹോം ഷോപ്പ് -പ്രാദേശിക ഉത്പന്നങ്ങൾ ഇനി വീട്ടുപടിക്കൽ

കുടുംബശ്രീ വനിതകളുടെ ശേഷി മെച്ചപ്പെടുത്തലും തൊഴിലും വരുമാനവും ഉറപ്പ് വരുത്തലും പദ്ധതിയുടെ ലക്ഷ്യമാണ്. ആദ്യഘട്ടത്തില്‍ വളാഞ്ചേരി നഗരസഭയിലെയും കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലെയും മുഴുവന്‍ കുടുംബശ്രീ സി.ഡി.എസുകളിലേയും വനിതകള്‍ക്കായി ഒരു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു മാസം ദൈര്‍ഘ്യമുള്ള എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണം, കൂണ്‍കൃഷി, പ്രൊജക്ട് റൈറ്റിങ്, ഡ്രിപ്പ് ഇറിഗേഷന്‍, തുടങ്ങിയവയില്‍ വൈദഗ്ധ്യ പരിശീലനം മര്‍കസ് കോളജില്‍ നല്‍കും. വാര്‍ഡുകളില്‍ നിലവിലുളള ബാലസഭ അംഗങ്ങള്‍ക്ക് അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കുന്നുണ്ട്.

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു

പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു.  കുടുംബശ്രീമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജാഫര്‍ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ അസ്‌കര്‍ പദ്ധതി വിശദീകരിച്ചു. വളാഞ്ചേരി നഗരസഭാചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങള്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി അസാദ് അലി, കെ.എം.അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് ഷാഫി, കെ.ജസീദ, ഹുസൈന്‍ കോയ തങ്ങള്‍, ആരിഫ, വി.കെ അനീസ്, മുബശിര്‍, പ്രിന്‍സിപ്പല്‍ ഡോ.സി.പി.മുഹമ്മദ് കുട്ടി, കോളജ് ഇ.ഡി.ക്ലബ് കോര്‍ഡിനേറ്റര്‍ കെ.കെ ഷിഹാബുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

English Summary: 'Inishree' project of Kudumbasree has started
Published on: 11 February 2022, 07:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now