Updated on: 4 December, 2020 11:18 PM IST


ശാസ്ത്രലോകത്ത് നിന്ന് പ്രമേഹരോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് വരുന്നത്. ഇന്‍സുലിന്‍ കുത്തിവെയ്ക്കുന്നതിന് പകരം ഗുളിക രൂപത്തില്‍ കഴിക്കാന്‍ സാധിക്കുന്ന രീതിയാണ് ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇന്‍സുലിന്‍ ഉള്‍പ്പെടെയുളള മരുന്നുകള്‍ കുത്തിവെയ്പിന്റെ സഹായമില്ലാതെ തന്നെ ഫലം കിട്ടുന്ന വിധമുളള ഗുളികയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്.പ്രോട്ടീന്‍ അടങ്ങിയത് ഉള്‍പ്പെടെയുളള മരുന്നുകളില്‍ പലതും ഗുളിക രൂപത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇവ കുത്തിവെയ്പിലൂടെ മാത്രമേ മരുന്നായി ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ. ഗുളിക രൂപത്തില്‍ ഉപയോഗിച്ചാല്‍ ഉദേശിച്ചഫലം ലഭിക്കില്ല എന്ന കാരണത്താലാണ് കുത്തിവെയ്പിനെ ആശ്രയിക്കുന്നത്. ഉദരത്തില്‍ എത്തുമ്പോൾ തന്നെ മരുന്ന് നീര്‍വീര്യമായി പോകും എന്നതാണ് ഇതിന് കാരണമായി ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഇതിനെ മറികടക്കാന്‍ സഹായിക്കുന്നതാണ് പുതിയതായി വികസിപ്പിച്ചെടുത്ത ഗുളികയെന്ന് ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു. ചെറുകുടലില്‍ വച്ച്‌ ഗുളിക വിഘടിക്കുമ്ബോള്‍ തന്നെ രക്തത്തിലേക്ക് ആഗിരണം ചെയ്യാന്‍ കഴിയും വിധമുളള ഗുളികയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. അതായത് ഉദരത്തില്‍ വച്ച്‌ ഗുളിക നീര്‍വീര്യമാകുന്ന അവസ്ഥയില്‍ നിന്ന് മാറി, ഉദേശിച്ച ഫലം ലഭിക്കുന്ന തരത്തില്‍ ഗുളിക പ്രവര്‍ത്തിക്കുമെന്ന് സാരം.ഇപ്പോള്‍ നടത്തിയ പരീക്ഷണത്തിന് അംഗീകാരം ലഭിച്ചാല്‍ ലോകവ്യാപകമായി വിപണിയിലെത്തിക്കാനാകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.

English Summary: insulin capsule for diabetic patients
Published on: 17 October 2019, 02:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now