1. കോഴിക്കോട് ജില്ലയിലെ തെങ്ങ് കയറ്റ തൊഴിലാളികൾക്ക് കേരസുരക്ഷാ ഇൻഷുറൻസിന് അപേക്ഷിക്കാം. നാളികേര വികസന ബോർഡിൻ്റെ ഇൻഷുറൻസ് പദ്ധതിയാണിത്. പദ്ധതി വിഹിതമായി ഗുണഭോക്താവ് 94 രൂപ അടച്ചാൽ ഒരു വർഷത്തെ പരിരക്ഷ ലഭിക്കും. അഞ്ചു ലക്ഷം രൂപയാണ് മരണാനന്തര സഹായം. ഗുരുതര പരിക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ അനുവദിക്കും. അപേക്ഷ ഫോം കോഴിക്കോട് ജില്ലാ കലക്ടറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വാഭിമാൻ സോഷ്യൽ സർവീസ് & ചാരിറ്റബിൾ സൊസൈറ്റിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8891889720 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ: കർഷകർക്ക് ആശ്വാസമാകാൻ ഡിജിറ്റൽ കിസാൻ തത്ക്കാൽ വായ്പ! 50,000 രൂപ വരെ എടുക്കാം
2. അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘കേരളത്തിന്റെ അലങ്കാര മത്സ്യകൃഷി സാധ്യതകള്‍’ എന്ന വിഷയത്തിലെ ഏകദിന ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന മത്സ്യവകുപ്പും കേരള അക്വാ വെഞ്ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നടന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള 200 ഓളം അലങ്കാര മത്സ്യകര്‍ഷകര്‍, മത്സ്യവകുപ്പ് ഉദ്യോഗസ്ഥര്‍, അലങ്കാര മത്സ്യമേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
3. തൃശൂർ ജില്ലയിൽ തേനീച്ച വളര്‍ത്തല്‍ വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസാണ് ഏകദിന പരിശീലനം നടത്തുന്നത്. പരിശീലനത്തിനുശേഷം കര്‍ഷകര്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ 50 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. ആദ്യം ലഭിക്കുന്ന അപേക്ഷകളില്‍ തിരഞ്ഞെടുക്കപ്പെട്ട 30 അപേക്ഷകര്‍ക്കാണ് അവസരം. പ്രായം 60 വയസില്‍ കവിയരുത്. താല്പര്യമുള്ളവര്‍ ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പാലസ് റോഡ് തൃശൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അവസാന തീയതി ഫെബ്രുവരി 16 ആണ്. കൂടുതൽ വിവരങ്ങൾക്ക് 04872338699 എന്ന നമ്പറിൽ ബന്ധപ്പെടാം.
4. മലപ്പുറം ജില്ലയിലെ ക്ഷീരകർഷകർക്ക് താങ്ങായി ക്ഷീരവികസന വകുപ്പ്. ക്ഷീരകര്‍ഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കുന്നതിനൊപ്പം, പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നത്. ജില്ലയിലെ ക്ഷീരകർഷകർക്ക് പാൽ സംഭരണ വിലയായി പ്രതിവർഷം ലഭിക്കുന്നത് 132 കോടി രൂപയാണ്. ജനസംഖ്യാനുപാതികമായി പ്രതിദിനം ഏകദേശം ഏഴ് ലക്ഷം ലിറ്റർ പാൽ ജില്ലയില്‍ ആവശ്യമാണ്. ഇതില്‍ നാല് ലക്ഷം ലിറ്ററും ഇവിടെ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. 252 ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം 77,371 ലിറ്റർ പാൽ ക്ഷീരകർഷകരിൽ നിന്നും സംഭരിക്കുന്നുണ്ട്.