Updated on: 17 November, 2022 1:50 PM IST
International Education Expo organized by ODEPEC; Registration is free

തിരുവനന്തപുരം:  കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്പ്മെന്‍റ് ആന്‍റ് എംപ്ലോയ്മെന്‍റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ്സ് ലിമിറ്റഡ് (ഒഡെപെക്ക്) സ്റ്റഡി അബ്രോഡ് പ്രോഗ്രാമിന്‍റെ ഭാഗമായി ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോ തിരുവനന്തപുരത്ത് നടത്തുന്നു.  തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ 17-ാം തീയതി രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടക്കുന്ന എക്സ്പോയില്‍ രജിസ്ട്രേഷന്‍ സൗജന്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്പകള്‍ക്ക് എടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഇക്കാലത്ത്, വിവിധ രാജ്യങ്ങളിലെ ഉപരി പഠന-തൊഴില്‍ സാധ്യതകളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും മനസിലാക്കാനുള്ള അവസരമാണ് ഒഡെപെക്ക് ഈ എക്സ്പോയിലൂടെ ഒരുക്കുന്നത്. യു.എസ്.എ, ഓസ്ട്രേലിയ, യു.കെ. കാനഡ, ന്യൂസിലാന്‍ഡ്, ജര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, എന്നീ ഒന്‍പത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പതില്‍പ്പരം യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളെ നേരില്‍ കാണാനും എക്സ്പോയില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: SRESHTA Scheme: സ്‌കോളർഷിപ്പ് തുകയോടെ മികച്ച വിദ്യാഭ്യാസം നൽകാൻ 'ശ്രേഷ്ഠ'

അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, യോജിച്ച കോളേജുകള്‍/യൂണിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, വിസ പ്രോസസിംഗുമായി ബന്ധപ്പെട്ട സേവനങ്ങള്‍, അഡ്മിഷന് മുന്നോടിയായുള്ള പരിശീലനം, വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങളും പിന്തുണകളും, വിദേശഭാഷാ പരിശീലനം തുടങ്ങിയ സേവനങ്ങള്‍ക്കു പുറമേ വിദേശത്ത് എത്തുമ്പോള്‍ എയര്‍പോര്‍ട്ട് പിക്ക് അപ്പ്,  സിറ്റി ഓറിയന്‍റേഷന്‍, അക്കോമൊഡേഷന്‍ സര്‍വീസസ് തുടങ്ങിയവും നല്‍കുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്‌പ എടുത്തവർക്ക് തിരിച്ചടവ് ചിലവ് കുറയ്‌ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നിബന്ധനകള്‍ക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഐ.ഇ.എല്‍.റ്റി.എസ്. പരിശീലനവും ഒഡെപെക്ക് നല്‍കുന്നതാണ്. ഒഡെപെക്ക് ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോയില്‍ സ്പോട്ട് അഡ്മിഷനും അര്‍ഹരായവര്‍ക്ക് സ്കോളര്‍ഷിപ്പും ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. 

ഇതിനു പുറമേ വിവിധ കോഴ്സുകള്‍ക്കുള്ള യോഗ്യതയും പ്രൊഫൈലും സൗജന്യമായി പരിശോധിക്കാനും സാധിക്കുന്നതാണ്. കൂടാതെ ഉപരിപഠനത്തിനായി ഗവണ്‍മെന്‍റിന്‍റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള പദ്ധതികളെക്കുറിച്ചുള്ള വിശദവിവരങ്ങളും വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കാം. 

സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നേടാം. എക്സ്പോയില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസോ ഹിഡന്‍ ചാര്‍ജുകളോ ഇല്ല. ഈ മാസം 19 ന് എറണാകുളം കലൂരുള്ള ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്‍ററിലും 20 ന് കോഴിക്കോട് പി.റ്റി. ഉഷ റോഡിലുള്ള ദ ഗേറ്റ്വേ ബൈ താജിലും ഒഡെപെക്ക് ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്. സൗജന്യ രജിസ്ട്രേഷനു വേണ്ടി  www.odepc.net/edu-expo-2022 എന്ന ലിങ്ക് ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282 631503 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

English Summary: International Education Expo organized by ODEPEC; Registration is free
Published on: 17 November 2022, 07:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now