Updated on: 3 May, 2021 6:15 PM IST
എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന താത്കാലിക സ്റ്റാഫ് നഴ്‌സുമാരുടെയും ക്ലീനിംഗ് സ്റ്റാഫിന്റെയും തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും

എറണാകുളം : നഗരത്തിൽ മെയ് മാസത്തിൽ വരും ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചില സ്ഥാപനങ്ങളിലെ ഇന്റർവ്യൂകൾ മാറ്റിവച്ചു. മാറ്റിവച്ച തിയതിയും സമയവും പിന്നീട് അറിയിക്കും. എന്നാൽ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന താത്കാലിക സ്റ്റാഫ് നഴ്‌സുമാരുടെയും ക്ലീനിംഗ് സ്റ്റാഫിന്റെയും തെരഞ്ഞെടുപ്പ് ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ഇന്റര്‍വ്യൂ മാറ്റി

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനത്തിനായി മെയ് 4 ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവും മെയ് 11 ന് നടത്താനിരുന്ന മെക്കാനിക്ക് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവും കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2777374, 9846094676 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

എറണാകുളം ജില്ലാ നഗരാസൂത്രണ കാര്യാലയത്തിൽ ഇൻ്റർവ്യൂ മാറ്റി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ എറണാകുളം ജില്ലാ നഗരാസൂത്രണ കാര്യാലയത്തിൽ ഒഴിവുള്ള സെക്കൻഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ / ടൗൺ പ്ലാനിംഗ് സർവെയർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 2021 മെയ് 5 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇൻ്റർവ്യൂ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ മാറ്റി വെച്ചു.


സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ ഇൻറർവ്യൂ മാറ്റിവെച്ചു

കാക്കനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ ഒഴിവുള്ള പാർടൈം സ്വീപ്പർ തസ്തികയിലേക്ക് ഈ മാസം ആറിന് നടത്താനിരുന്ന ഇൻറർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി ഉദ്യോഗാർത്ഥികളെ രേഖാമൂലം അറിയിക്കുമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ഡ്രൈവിംഗ് ടെസ്റ്റുകൾ മെയ് 15 വരെ നിർത്തിവെച്ചു

എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ എറണാകുളം ആർടിഒ പരിധിയിൽ വരുന്ന ഓഫീസുകളിൽ മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, കൂടിക്കാഴ്ച എന്നിവ താൽക്കാലികമായി നിർത്തിവച്ചതായി എറണാകുളം ആർടിഒ പി എം ഷബീർ അറിയിച്ചു. ഓൺലൈനായി ചെയ്തുവരുന്ന ലൈസൻസ് പുതുക്കൽ, ലേണേഴ്സ് ലൈസൻസ് , പുതിയ വാഹന രജിസ്ട്രേഷൻ എന്നീ സേവനങ്ങൾ തുടരും.

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് താത്കാലികമായി സ്റ്റാഫ് നഴ്‌സുമാരെയും ക്ലീനിംഗ് സ്റ്റാഫിനെയും നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 7 രാവിലെ 11 മണിക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അപേക്ഷയ്‌ക്കൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

English Summary: Interviews postponed due to Kovid control in Ernakulam city
Published on: 03 May 2021, 05:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now