Updated on: 15 April, 2021 6:00 PM IST
അഭിമുഖം ഏപ്രില്‍ 17ന് രാവിലെ 10ന്

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് അഭിമുഖം നടത്തുന്നു.

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും അഭിമുഖം. തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ക്രമത്തില്‍.

ബ്രാഞ്ച് മാനേജര്‍, ഡിഗ്രി, പ്രായപരിധി 23-28.

കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍- പ്ലസ്ടു, പ്രായപരിധി 18-26.

ഫീല്‍ഡ് സെയില്‍സ് കണ്‍സള്‍ട്ടന്റ്, പ്ലസ്ടു/ ഡിഗ്രി, പ്രായപരിധി 18-30

ടീച്ചിംഗ് സ്റ്റാഫ്, പ്രായപരിധി 20-35

വിഷയങ്ങള്‍, യോഗ്യത എന്നിവ ക്രമത്തില്‍

ഹിന്ദി, ബി എ/ എം എ ഹിന്ദി

അക്കൗണ്ടന്‍സി, ബികോം/എംകോം

ഫിസിക്‌സ്, ബി. എസ്. സി/ എം. എസ്.സി ഫിസിക്‌സ്

കെമിസ്ട്രി, ബി. എസ്. സി /എം. എസ്. സി കെമിസ്ട്രി

ബയോളജി, ബി.എസ്.സി ബോട്ടണി, സുവോളജി, മൈക്രോബയോളജി

താത്പ്പര്യമുള്ളവര്‍ ഏപ്രില്‍ 17ന് രാവിലെ 10ന് ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകളും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി ഹാജരാക്കിയാല്‍ മതി. ഫോണ്‍- 0491 2505435.

English Summary: Interviews with private companies
Published on: 15 April 2021, 01:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now