Updated on: 9 March, 2023 7:38 PM IST
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

തിരുവനന്തപുരം: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട  സ്ത്രീകളുടെ ഡിജിറ്റൽ വിഭജനം കുറയ്ക്കേണ്ടത്  അത്യന്താപേക്ഷിതമാണെന്ന്  സംസ്ഥാന  ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീമതി ശിൽപ വി കുമാർ, ഐഎഫ്എസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (ഐസിഎആർ-സിടിസിആർഐ)   അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

ലിംഗപരമായ പ്രശ്നങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ സാങ്കേതികവിദ്യയ്ക്ക് അതീവ  പ്രാധാന്യം ഉണ്ടെന്ന്  ചടങ്ങിൽ ആധ്യക്ഷം വഹിച്ച  സിടിസിആർഐ ഡയറക്ടർ ഡോ. ജി. ബൈജു പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ

മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ സ്ഥാപനത്തിലെ വനിതകളെചടങ്ങിൽ   ആദരിക്കുകയും, ആഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

വനിതാക്ഷേമ- പരാതി പരിഹാര സമിതി ചെയർപേഴ്‌സൺ   കൂടിയായ  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എസ്.എസ്.വീണ, സ്വാഗതവും, ശാസ്ത്രജ്ഞ ഡോ. വിശാലാക്ഷി ചന്ദ്ര നന്ദിയും പറഞ്ഞു.

English Summary: Intl Women's Day was celebrated at the Central Potato Crop Research Institute
Published on: 09 March 2023, 07:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now