Updated on: 15 January, 2022 11:51 PM IST

സുരക്ഷിത നിക്ഷേപ പദ്ധതികളെ കുറിച്ച് അന്വേഷിച്ച് അറിയുന്നവരാണ് നമ്മൾ. എന്നാൽ അത്തരത്തിലൊരു മികച്ച ആദായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഭാവിയെക്കുറിച്ച് ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല. ഈ സുരക്ഷിത പദ്ധതിയുടെ സ്വീകാര്യത ഇന്ന് വർദ്ധിച്ചുവരികയാണ്. പബ്ലിക് പ്രൊവിഡന്റ ഫണ്ടിൽ നിക്ഷേപിച്ചാൽ ഇരട്ടി ലാഭമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

നിലവിൽ ഭാരതസർക്കാർ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് ഏഴിനു മുകളിൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ഏകദേശം 15 വർഷത്തെ നിക്ഷേപത്തിനു ശേഷം മെച്യൂരിറ്റിയിൽ എത്തുന്നു. ഇക്കാലയളവിൽ നിക്ഷേപകർക്ക് അവരുടെ ഫണ്ട് പിൻവലിക്കുന്നതാണ്. 

ഇതുകൂടാതെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ മറ്റൊരു ഓപ്ഷൻ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഈ തുക അഞ്ചുവർഷത്തേക്ക് വീണ്ടും ഫണ്ട് ചെയ്യാൻ സാധിക്കും. ഇനി 34 രൂപ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുന്ന വഴിയെക്കുറിച്ച് അറിയാം. നിക്ഷേപിക്കുന്ന വ്യക്തി വിരമിക്കുന്നതിന് മുൻപ് പ്രതിദിനം 34 രൂപ ഈ പിപിഎഫ് സ്കീമിൽ ഇടുക. ഇങ്ങനെ 1000 രൂപ പ്രതിമാസം നമുക്ക് ഇടാൻ സാധിക്കും. ഇത് തുടർന്നാൽ 15 വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപം 3.25 ലക്ഷമായി മാറുന്നു. ഇതിൽ പലിശയിനത്തിൽ മാത്രം നമ്മുടെ നിക്ഷേപത്തിൽ 1.45 രൂപ ഉണ്ടെന്ന് ഓർക്കുക. ഇനി അഞ്ചുവർഷത്തേക്ക് സ്കീമിൽ നിക്ഷേപം തുടരാൻ നിങ്ങൾ തയ്യാറായാൽ നിക്ഷേപം 5.34 രൂപയായി മാറുന്നു. വീണ്ടും അഞ്ചു വർഷത്തേക്ക് കൂടി നിങ്ങളുടെ നിക്ഷേപം തുടർന്നാൽ 8.24 ശേഷം രൂപയായി ഇത് മാറ്റാം. ഇനി അഞ്ചു വർഷത്തെ കാലാവധി അവസാനിപ്പിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ പിപിഎഫ് സ്കീം പ്രകാരം12.36 ലക്ഷം രൂപ ഉണ്ടാകും. ഇനി അഞ്ച് വർഷത്തേക്ക് കൂടി നിങ്ങൾ നിക്ഷേപിച്ചാൽ നിങ്ങളുടെ നിക്ഷേപത്തുക 18 ലക്ഷം രൂപയേക്കാൾ കൂടും. പബ്ലിക് പ്രൊവിഡൻറ് ഫണ്ടിൻറെ കാലാവധി 15 വർഷമാണ്. പലിശ നിരക്ക് 7.5%. 

The investor should deposit Rs 34 per day in this PPF scheme before retirement. Thus we can put Rs.1000 per month. If this continues, your investment will increase to Rs 3.25 lakh after 15 years.

വെറും 34 രൂപ എല്ലാദിവസവും നിക്ഷേപിച്ച് ഏകദേശം 35 വർഷം ആകുമ്പോഴേക്കും 18 ലക്ഷം രൂപ നിങ്ങളുടെ കയ്യിൽ എത്തും. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, വിവാഹം, വീട് തുടങ്ങി എല്ലാ സ്വപ്നങ്ങളും റിട്ടയർമെന്റിന് മുൻപ് ചെയ്തുതീർത്തു, ജീവിതം ആസ്വദിക്കാം.

English Summary: Invest just Rs 34 and you will get Rs 18 lakh
Published on: 13 January 2022, 08:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now