Updated on: 4 December, 2020 11:18 PM IST
 രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കോവിഡ് 19 ദുരിതാശ്വാസ നടപടിയായി കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക വായ്പാ പാക്കേജ് പ്രഖ്യാപിച്ചു. പൗള്‍ട്രി, ക്ഷീര, മത്സ്യബന്ധനം, മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍, കോള്‍ഡ് സ്‌റ്റോറേജ്, റൂറല്‍ ഗോഡൗണ്‍ തുടങ്ങിയ മേഖലകളിലെ നിലവിലുള്ള എല്ലാ വായ്പക്കാര്‍ക്കും വര്‍ക്കിങ് ക്യാപിറ്റല്‍ ഡിമാന്‍ഡ് ലോണ്‍ അഗ്രി (ഡബ്ല്യുസിഡിഎല്‍അഗ്രി) ലഭിക്കും.
 
2020 ജൂണ്‍ 30 വരെ കാലാവധിയുള്ള പദ്ധതിയില്‍ ക്യാഷായോ ഓവര്‍ ഡ്രാഫ്റ്റായോ വായ്പ അനുവദിക്കും. ബാങ്കിന്റെ ചട്ടമനുസരിച്ച് 2020 മാര്‍ച്ച് വരെ നിലവിലുള്ളതും സജീവവുമായ അക്കൗണ്ടുകള്‍ക്ക്  മാത്രമേ  വായ്പാ സൗകര്യം ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
 
 
 

വായ്പ ലഭിക്കാനുള്ള മാർഗ്ഗം

വായ്പ സൗകര്യത്തിനായി  ബ്രാഞ്ചില്‍ നേരിട്ടോ ഇമെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ സ്വീകരിച്ച് ആറു പ്രവൃത്തി ദിവസത്തിനുള്ളില്‍ ബാങ്ക് വായ്പ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ആറു മാസത്തെ പ്രാരംഭ മൊറട്ടോറിയത്തിന് ശേഷം ആറു പ്രതിമാസ തവണകളായി ക്യാപിറ്റല്‍ ഡിമാന്‍ഡ് ലോണ്‍ തിരിച്ചടയ്ക്കാനാകും. സ്‌കീമിന് കീഴിലുള്ള വായ്പക്കാരില്‍ നിന്ന് പ്രോസസിങ് ഫീസോ പ്രീപെയ്‌മെന്റ് പിഴയോ ഈടാക്കില്ലെന്ന് ബാങ്ക് അറിയിച്ചു.
English Summary: IOB launches special scheme on agriculture
Published on: 23 April 2020, 06:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now