Updated on: 18 November, 2022 8:03 AM IST
IOCL Apprentice recruitment 2022: Apply for 465 vacancies

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  പൈപ്‌ലൈൻ ഡിവിഷനിലാണ് ഒഴിവുകൾ.  ആകെ 465 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  തമിഴ്നാടും കർണാടകയും ഉൾപ്പെടുന്ന സതേൺ റീജനിൽ 41 ഒഴിവുകളുണ്ട്.  യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ www.iocl.com; https://plapps.indianoil.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: വ്യോമസേനയിൽ മൂവായിരത്തിലേറെ അഗ്നിവീർ ഒഴിവുകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

പ്രായപരിധി

പ്രായം 18 നും 24നും ഇടയിലായിരിക്കണം. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/11/2022)

വിദ്യാഭ്യാസ യോഗ്യത

- ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ)

മെക്കാനിക്കൽ / ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ

- ടെക്നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ)

ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ

- ടെക്നിഷ്യൻ അപ്രന്റിസ് (ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ)

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ & പ്രോസസ് കൺട്രോൾ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ.

ബന്ധപ്പെട്ട വാർത്തകൾ: ഒഡെപെക്ക് ഒരുക്കുന്ന ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോ; രജിസ്ട്രേഷൻ സൗജന്യം

- ട്രേഡ് അപ്രന്റിസ് (അസിസ്റ്റന്റ് എച്ച്ആർ)

ബിരുദം

- ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്)

ബികോം

- ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്)

പ്ലസ്ടു ജയം

- ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ)

പ്ലസ്ടു ജയം. ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് അധിക യോഗ്യതയാണ്. 50% മാർക്കോടെ യോഗ്യത നേടണം. എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്കു വേണ്ടത് 45 %. പ്രായം: 18–24. അർഹർക്ക് ഇളവ്.

English Summary: IOCL Apprentice recruitment 2022: Apply for 465 vacancies
Published on: 17 November 2022, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now