Updated on: 15 August, 2021 8:17 AM IST
IOCL Recruitment 2021

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ 480 അപ്രിന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തമിഴ്നാട്, പുതുച്ചേരി, കർണാടക, കേരളം, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീവിടങ്ങളിലായി 480 ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യോഗ്യത നേടിയർക്ക് ഐ.ഒ.സി.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ iocl.com സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.

അവസാന തീയതി

ഓഗസ്റ്റ് 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങൾ

ട്രേഡ് അപ്രന്റീസ് ഒഴിവുകൾ

തമിഴ്നാട്, പുതുച്ചേരി- 179 ഒഴിവുകൾ

കർണാടക- 87 ഒഴിവുകൾ

കേരളം- 56 ഒഴിവുകൾ

ആന്ധ്ര പ്രദേശ്- 56 ഒഴിവുകൾ

തെലങ്കാന- 52 ഒഴിവുകൾ

ടെക്നീഷ്യൻ അപ്രന്റീസ് ഒഴിവുകൾ

തമിഴ്നാട്, പുതുച്ചേരി- 15 ഒഴിവുകൾ

കർണാടക- 10 ഒഴിവുകൾ

കേരളം- 8 ഒഴിവുകൾ

ആന്ധ്ര പ്രദേശ്- 9 ഒഴിവുകൾ

തെലങ്കാന- 8 ഒഴിവുകൾ

അപേക്ഷ അയക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന What's New എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യാം. 480 ട്രേഡ്, ടെക്നീഷ്യൻ അപ്രന്റീസ് ഒഴിവുകളിലേക്കുള്ള നോട്ടിഫിക്കഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് Apply Now ലും ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. അവിടെ അപേക്ഷകർ അവരവരുടെ വിവരങ്ങൾ പൂരിപ്പിക്കുക. സബമിറ്റ് നൽകിയതിന് ശേഷം അപേക്ഷയുടെ കോപ്പി സേവ് ചെയ്ത് സൂക്ഷിക്കാം.

English Summary: IOCL Recruitment 2021; Applications are invited for 480 apprentice posts
Published on: 15 August 2021, 07:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now