Updated on: 29 April, 2024 9:40 PM IST
ഐഒടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ

തിരുവനന്തപുരം: ഐഐടി ബോംബെ, ഐസിഫോസ് കേരള, ഐഐടി തിരുപ്പതി എന്നിവർ ചേർന്ന് അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഹാർഡ്‌വെയർ ഐഒടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോണിന്റെ ഉദ്ഘാടനം കാര്യവട്ടം സ്പോർട്സ് ഹബ്ബിലുള്ള ഐസിഫോസിൽ എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്കം നിർവഹിച്ചു.

വിദ്യാർഥികൾക്കും ഐഒടി ജിയോസ്‌പേഷ്യൽ വിദഗ്ദർക്കും പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും കഴിവ് തെളിയിക്കാനും ഐഒടി ജിയോസ്‌പേഷ്യൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള അവസരം ഒരുക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. ഐ ഐ ടി ബോംബെ – ഫൊസ്സീ നടത്തുന്ന മാപ്പത്തോൺ - 2024 കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗാപിനാഥ് ഉദ്ഘാടനം ചെയ്തു.

ഐസിഫോസ് ഡയറക്ടർ ഡോ. സുനിൽ ടി.ടി അധ്യക്ഷത വഹിച്ചു. സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്ണ ശർമ്മ, എം.ജി.എൻ.ആർ.ജി.എ ഡയറക്ടർ നിസാമുദ്ദീൻ, ഐസിഫോസ് സെക്രട്ടറി ആൻഡ് രജിസ്ട്രാർ ചിത്ര എം.എസ്, ഐ.ഐ.ടി മുംബൈ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ കണ്ണൻ മൗദ്ഗല്യ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://iot-gis-hackathon.fossee.in/home#about.

Thiruvananthapuram: MG Rajamanickam, Principal Director, LSGD, ICFOSL at Kariyavattam Sports Hub inaugurated the All India Open Hardware IoT – Geospatial Hackathon organized by IIT Bombay, ICFOs Kerala and IIT Tirupati.

The objective of the hackathon is to provide an opportunity for students, IoT geospatial experts, professionals and startups to present their ideas, demonstrate their capabilities and find solutions to various problems using IoT geospatial technology. IIT Bombay – Mapathon by Fossee - 2024 Kerala Digital University Vice Chancellor Dr. Saji Gapinath inaugurated.

ICFOS Director Dr. Sunil TT presided. Smart City CEO Rahul Krishna Sharma, MGNRGA Director Nizamuddin, ICFOS Secretary and Registrar Chitra MS, IIT Mumbai Principal Investigator Kannan Maudgalya and others were present. For more information and registration: https://iot-gis-hackathon.fossee.in/home#about.

English Summary: IoT – Geospatial Hackathon
Published on: 29 April 2024, 09:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now