Updated on: 7 May, 2023 10:33 PM IST
34 കുടുംബങ്ങൾക്ക് സ്വപ്നസാക്ഷാത്കാരവുമായി ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌

തൃശ്ശൂർ: സംസ്ഥാനത്ത് ഭൂരഹിതരും ഭവനരഹിതരുമായി ആരുമുണ്ടാവരുതെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമാണ് ലൈഫ് പദ്ധതി വഴി കേരളത്തിൽ നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിന്റെ ലൈഫ് പദ്ധതി എല്ലാവർക്കും വീട് എന്ന രാജ്യ സ്വപ്‌നത്തിന് കരുത്തു പകരും: ഗവർണർ

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ 2021- 22 സാമ്പത്തിക വർഷത്തെ പിഎംഎവൈ (ഗ്രാമീൺ) ആവാസ് പദ്ധതിയിൽ നാല് പഞ്ചായത്തുകളിലായി പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറ്റം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കയറിക്കിടക്കാൻ സുരക്ഷിതമായ ഒരിടം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്ന സാക്ഷാത്കാരമാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു.

വായുവും വെള്ളവും ഭക്ഷണവും കഴിഞ്ഞാൽ പാർപ്പിടമാണ് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. കേരളത്തിലെ അതിദരിദ്രരെ മൈക്രോ പ്ലാൻ സർവ്വേയിലൂടെ കണ്ടെത്തി അവർക്ക് കൈത്താങ്ങാവുകയാണ്  സർക്കാർ ലക്ഷ്യം. സാമൂഹ്യനീതിയിൽ കേന്ദ്രീകരിക്കുന്ന വികസനമാണ് കേരള വികസന മോഡൽ. സമഭാവനയുടെ നവ കേരളമാണ് സർക്കാർ സൃഷ്ടിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ലൈഫ് 2020: പട്ടിക പ്രകാരമുള്ള വീട് നിർമാണത്തിന് ഉത്തരവായി

 ഇരിങ്ങാലക്കുട ബ്ലോക്കിലെ കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ്  സ്വപ്നഭവനം നിർമിച്ചു നൽകിയത്. താക്കോൽദാന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ അധ്യക്ഷത വഹിച്ചു. മോഹനൻ വലിയാട്ടിൽ, മറിയാമ ആന്റണി, ലത ചന്ദ്രൻ, ഇ കെ അനൂപ്, ടി വി ലത, സുനിൽ മാങ്ങാന്ത്ര, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Iringalakuda Block Panchayat made dreams come true for 34 families
Published on: 07 May 2023, 10:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now