Updated on: 19 March, 2024 10:39 PM IST
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി എച്ച് എം സി യോഗം ചേര്‍ന്നു

തൃശ്ശൂർ: ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സാ സൗകര്യം ഒരുക്കുമെന്ന് എച്ച് എം സി യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടാതെ പോയ അശരണരായ ആളുകള്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കുന്നത്.

ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജാ സഞ്ജീവ് കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയായി.

ആശുപത്രിയിലെ കാന്റീനിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി വിലയിരുത്തി. കാന്റീനിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. പുതിയതായി ആശുപത്രി പരിസരത്ത് സിസിടിവി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ രണ്ടു മാസത്തെ വരവ് ചിലവ് കണക്കുകളും ഹോസ്പിറ്റല്‍ സൂപ്രണ്ട് എം.ജി ശിവദാസ് അവതരിപ്പിച്ചു.

യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയ്‌സണ്‍ പാറേക്കാടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ്, ജനപ്രതിനിധികള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശുപത്രി ജീവനകാര്‍, എച്ച്എംസി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Iringalakuda General Hospital HMC meeting was held
Published on: 19 March 2024, 09:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now