Updated on: 26 July, 2021 11:45 PM IST
ബാങ്ക്

'സ്വന്തമായി ഒരു വീട് ' ഏത് മലയാളിയുടെയും സ്വപ്നമാണ്. വീടു പണിയുവാൻ വായ്പ ലഭിക്കുന്ന സന്തോഷത്തിൽ, ബാങ്ക് മുൻപിൽ വച്ച് തരുന്ന കരാറിലെ വ്യവസ്ഥകൾ വായിച്ചു നോക്കുവാൻ പലരും മിനക്കെടാറില്ല. തിരിച്ചടവ് തുടങ്ങി കഴിയുമ്പോൾ പ്രതീക്ഷിക്കാത്ത ചാർജുകൾ ഉപഭോക്താവിനുമേൽ വരുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുന്നത്.

ദീർഘകാല വായ്പ കാലാവധിക്ക് മുമ്പ്, തന്നെ ബാങ്കിൽ അടച്ചു തീർക്കുവാൻ തയ്യാറായി വരുമ്പോഴാണ്, Pre Closure ചാർജ് ഉള്ള വിവരം ഉപഭോക്താവിനെ അറിയിക്കുന്നത്.
Pre Closure ചാർജ് കരാർ വ്യവസ്ഥകളിൽ എഴുതി ചേർക്കപ്പെട്ടില്ലെങ്കിൽ, അത്‌ കൊടുക്കുവാൻ ഉപഭോക്താവ് ബാധ്യസ്ഥനല്ല.

Floating Rate ൽ എടുത്തിട്ടുള്ള ഭവനവായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടക്കുകയാണെങ്കിൽ, യാതൊരുവിധ ചാർജുകളും ഉപഭോക്താവിന്റെ പക്കൽ നിന്നും വാങ്ങാൻ പാടുള്ളതല്ലായെന്ന് റിസർവ് ബാങ്ക് 2012, 2014, 2019 എന്നീ വർഷങ്ങളിൽ ഔദ്യോഗികമായി ബാങ്കുകളെ അറിയിച്ചിട്ടുണ്ട്.

മാത്രവുമല്ല, Floating Rate ൽ എടുത്തിട്ടുള്ള ബിസിനസ് ആവശ്യത്തിനല്ലാതെയുള്ള എല്ലാ വ്യക്തിഗത വായപകൾക്കും Pre Closure ചാർജ് ബാധകമല്ലായെന്ന് റിസേർവ് ബാങ്ക് 2019 ലെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്
https://m.rbi.org.in/Scripts/NotificationUser.aspx?Id=11646&Mode=0

ബാങ്കിന്റെ സേവനത്തിൽ പരാതിയുണ്ടെങ്കിൽ ഓംബുഡ്സ്മാനെ അറിയിക്കാം

English Summary: IS IT NECESSARY TO PAY BANK THE EXTRA CHARGES IN LOAN
Published on: 26 July 2021, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now