സ്ഥിര നിക്ഷേപങ്ങൾ (FD) പലപ്പോഴും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപ മാർഗ്ഗമായി കണക്കാക്കപ്പെടുന്നു. 2020 ൻറെ തുടക്കം മുതൽ SBI യുടെ സ്ഥിര നിക്ഷേപ നിരക്ക് 85 ബേസിസ് പോയിൻറിനും 160 ബേസിസ് പോയിൻറിനുമിടയിൽ കുറഞ്ഞു. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സ്കീമുകൾ പോലുള്ള മറ്റ് ഓപ്ഷനുകളിലേക്ക് മാറാൻ ഇത് കൂടുതൽ ആളുകളെ പ്രേരിപ്പിച്ചു. SBI സ്ഥിര നിക്ഷേപമാണോ പോസ്റ്റ് ഓഫീസ് എഫ്ഡിയാണോ കൂടുതൽ ലാഭം എന്ന് നോക്കാം.
State Bank Of India സ്ഥിര നിക്ഷേപം
സ്ഥിര ബാങ്ക് നിക്ഷേപത്തിൻറെ പലിശ നിരക്ക് State Bank Of India ഈ മാസം ആദ്യം പരിഷ്കരിച്ചു. സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന SBI യുടെ മുതിർന്ന പൗരന്മാർക്കുള്ള എഫ്ഡി പലിശ നിരക്ക് 5.40 ശതമാനവും മറ്റ് ഉപഭോക്താക്കൾക്കുള്ള പലിശ നിരക്ക് 4.90 ശതമാനവുമാണ്.
SBI യുടെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകൾ
ഏഴു ദിവസം മുതൽ 45 ദിവസം വരെ - 2.90%
46 ദിവസം മുതൽ 179 ദിവസം വരെ - 3.90%
180 ദിവസം മുതൽ 210 ദിവസം വരെ - 4.40%
211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.40%
ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ - 5.10%
രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ - 5.10%
മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ - 5.30%
അഞ്ച് വർഷം മുതൽ 10 വർഷം വരെ - 5.40%
മുതിർന്ന പൌരന്മാർക്കുള്ള എഫ്ഡി പലിശ നിരക്ക്
ഏഴു ദിവസം മുതൽ 45 ദിവസം വരെ - 3.40%
46 ദിവസം മുതൽ 179 ദിവസം വരെ - 4.40%
180 ദിവസം മുതൽ 210 ദിവസം വരെ - 4.90%
211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.90%
ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ - 5.60%
രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ - 5.60%
മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ - 5.80%
അഞ്ച് വർഷം മുതൽ 10 വർഷം വരെ - 6.20%
പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ് സ്കീമുകൾ ബാങ്ക് എഫ്ഡികൾക്ക് സമാനമാണ്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള ടേം ഡിപ്പോസിറ്റുകൾ പോസ്റ്റോഫീസുകൾ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 2020 ഏപ്രിൽ 1 നാണ് പരിഷ്കരിച്ചത്. ഒരു വർഷത്തെ നിക്ഷേപം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.7% പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് നിക്ഷേപ സംരക്ഷണ പദ്ധതിയുടെ ഗുണങ്ങൾ
#krishijagran #kerala #investment #sbi #po #moreprofitable