Updated on: 2 January, 2021 8:20 PM IST
മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനു ശേഷവും ഒരു ലക്ഷം രൂപയ്ക്ക് മേൽ കുടിശ്ശികയുള്ള വായ്പകൾക്ക് പ്രയോജനം ലഭിക്കും.

വായ്പാ തിരിച്ചടവിൽ മുടക്കം വന്ന ഉപഭോക്താക്കൾക്കായി സംസ്ഥാന വനിതാ വികസന കോർപറേഷൻ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു.

2018 - 19 വർഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്.

പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളിൽ കാലാവധി പൂർത്തിയായതും എന്നാൽ തിരിച്ചടവ് പൂർത്തിയാവാത്തതുമായ ഗുണഭോക്താക്കളാണ് ആദ്യവിഭാഗം. നിലവിൽ കാലാവധി കഴിഞ്ഞിട്ടില്ലാത്ത, മൊറട്ടോറിയം ആനുകൂല്യം അനുവദിച്ചതിനു ശേഷവും ഒരു ലക്ഷം രൂപയ്ക്ക് മേൽ കുടിശ്ശികയുള്ളതുമായ വായ്പകൾക്കും പ്രയോജനം ലഭിക്കും.

പദ്ധതി ആനുകൂല്യം ലഭിക്കാൻ അർഹതയുള്ള ഗുണഭോക്താക്കൾക്ക് കോർഷറേഷനിൽ നിന്നും കത്തുകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും അയച്ചു നൽകും. താൽപര്യം ഉള്ള ഗുണഭോക്താക്കൾ പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 31 നകം ബന്ധപ്പെട്ട മേഖല/ ജില്ലാ ഓഫീസിൽ സമർപ്പിക്കണം.

പദ്ധതിയുടെ പൂർണ്ണമായ വിവരങ്ങൾ കോർപറേഷന്റെ വെബ്‌സൈറ്റിൽ (www.kswdc.org) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ കോർപറേഷന്റെ ഓഫീസുകളിൽ നേരിട്ടോ ഫോൺ മുഖേനയോ (9496015015, 9496015006, 9496015008, 9496015010) ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വരിക്കാർക്ക് പുതുവർഷ സമ്മാനമായി PF പലിശ ജനുവരി ഒന്നിന് തന്നെ ലഭ്യമാക്കി

English Summary: Is the loan default due to the Kovid crisis? Assistance is available from the Women's Development Corporation
Published on: 02 January 2021, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now