Updated on: 19 August, 2022 7:45 AM IST
ITBP Recruitment 2022: Apply for Sub Inspector (Staff Nurse) posts

ഐടിബിപിയിലെ (Indian Tibetan Border Police) സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 18 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. യോഗ്യതയും താത്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ itbpolice.nic.in വഴി അപേക്ഷ സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/08/2022)

അവസാന തീയതി

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

തസ്തിക - സബ് ഇൻസ്പെക്ടർ (എസ് ഐ - സ്റ്റാഫ് നഴ്സ്)

ഒഴിവുകളുടെ എണ്ണം -18

ശമ്പളം - 35400 - 112400  ലെവൽ 6

യുആർ - 11

എസ് സി - 1

എസ് ടി - 2

ഒബിസി -2

ഇ ഡബ്ലിയു എസ് - 2

ആകെ - 18

ബന്ധപ്പെട്ട വാർത്തകൾ: ഐബിപിസിൽ 6000ത്തിലധികം പ്രൊബേഷണറി ഓഫീസർന്മാരുടെ ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

അപേക്ഷകൻ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ 10+2 ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായിരിക്കണം. കൂടാതെ, സെൻട്രൽ / സ്റ്റേറ്റ് നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ജനറൽ നഴ്സിംഗ് മിഡ്‌വൈഫറി പരീക്ഷ പാസായിരിക്കണം.

പ്രായപരിധി

21-30 വയസ്സാണ് പ്രായപരിധി.

ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സി വിവിധ ഒഴിവുകളിലേയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

ഓൺലൈനായിട്ടാണ് അപേക്ഷ ഫീസടക്കേണ്ടത്. ജനറൽ, ഒബിസി, ഇഡബ്ലിയു എസ്  വിഭാഗത്തിന് 200 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വനിത ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ഔദ്യോഗിക വെബ്സൈറ്റിലൂടെ - itbpolice.nic.in. - ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആഗസ്റ്റ് 17 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. സെപ്റ്റംബർ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ശാരീരിക ക്ഷമതാ പരീക്ഷ, പിഇറ്റി, സ്കിൽടെസ്റ്റ്, മെഡിക്കൽ പരിശോധന എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെര‍ഞ്ഞെടുപ്പ്.

English Summary: ITBP Recruitment 2022: Apply for Sub Inspector (Staff Nurse) posts
Published on: 19 August 2022, 07:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now