എറണാകുളം ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്കായി കുടുംബശ്രീ എറണാകുളം ജില്ലാമിഷൻ ഒരുക്കിയിരിക്കുന്ന ഒരു ചലഞ്ച് ആണ് ജാക്ക് ഫ്രൂട്ട് ചലഞ്ച്. എല്ലാ സിഡിഎസ് കളിലെയും കുടുംബശ്രീ അംഗങ്ങൾക്ക് ഈ ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്. ചക്ക ഉപയോഗിച്ചുള്ള നാടൻ തനിമയാർന്ന വിഭവങ്ങൾ ഒരുക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കെടുക്കുന്ന വ്യക്തികൾ ചക്ക ഉപയോഗിച്ചുള്ള ഒരു ഭക്ഷ്യവിഭവം ആണ് ചലഞ്ചിന്റെ ഭാഗമായി ഉണ്ടാക്കേണ്ടത്. ഉണ്ടാക്കിയ വിഭവത്തിന്റെ അഞ്ചു മിനിറ്റിൽ കവിയാത്ത ഒരു വീഡിയോയും ഒരു ഫോട്ടോയും ചേരുവകളും ആണ് അയച്ചു നൽകേണ്ടത്. ഓരോ സി ഡി എസ്സിൽ നിന്നും ഒരു വിജയിയെയും ഓരോ ബ്ലോക്കിൽ നിന്നും ഓരോ വിജയിയെയും ആണ് ഈ ചലഞ്ചിൽ നിന്നും തെരഞ്ഞെടുക്കുന്നത്. ബ്ലോക്കിൽ നിന്നും വിജയിച്ചു വരുന്ന ആളുകളെ പരിഗണിച്ച് ജില്ലാതലത്തിൽ 1 2 3 എന്ന ക്രമത്തിൽ വിജയികളെ കണ്ടെത്തുന്നതാണ്.
എല്ലാ കുടുംബശ്രീ അംഗങ്ങളും ഈയൊരു ചലഞ്ചിൽ പങ്കെടുത്ത് വൻ വിജയമാക്കി തീർക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ സിഡിഎസ് സ്ഥലത്തിൽ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. സിഡിഎസ് തല മത്സര വിജയിയെ സിഡിഎസ് തിരഞ്ഞെടുക്കേണ്ടതും ബ്ലോക്ക് തല മത്സര വിജയിയെ ബ്ലോക്ക് കോഓർഡിനേറ്ററുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കേണ്ടതും ജില്ലാതലത്തിൽ ജില്ലാ മിഷൻ ന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുന്നതും ആയിരിക്കും. സി.ഡി.എസ്സിൽ നിന്നും വിജയികളെ കണ്ടെത്തുന്നതിന് സി.ഡി.എസ് പ്രദേശത്തുള്ള വൈദദ്ധ്യം ഉള്ള ആളുകളെ പ്രയോജനപ്പെടുത്തുക.
അരുൺ പി ആർ
ജില്ലാ പ്രോഗ്രാം മാനേജർ
Last Date--May 10
English Summary: Jackfruit Challenge
Published on: 03 May 2020, 02:17 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now