ചക്കയ്ക്ക് മികച്ച വില ലഭ്യമാക്കാൻ സർക്കാർ ഒരുങ്ങുന്നു. വെജിറ്റബിൾ ഫുഡ് പ്രമോഷൻ കൗൺസിലും കൃഷിവകുപ്പും ചേർന്ന് ചക്ക കർഷകർക്ക് നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
സീസൺ ഇല്ലാത്ത സമയങ്ങളിലും ചക്ക ശീതീകരിച്ച് കേടാവാതെ സൂക്ഷിക്കാൻ നിരവധി പദ്ധതികൾ അണിയറയിൽ ആവിഷ്കരിക്കുന്നു. ചക്കയുടെ മൂല്യവർധനയ്ക്കുള്ള പരിശീലനം കർഷകർക്ക് നൽകുന്നതിനുള്ള പദ്ധതിയും നിലവിൽ നടത്തിവരുന്നു.
ചക്ക ഉപയോഗപ്പെടുത്തിയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വെജിറ്റബിൾ ഫുഡ് പ്രമോഷൻ കൗൺസിൽ മുഖാന്തരം തളിർ ബ്രാൻഡിൽ ഇപ്പോൾ വിപണനം ചെയ്തുവരുന്നുണ്ട്. കൂടാതെ ചക്ക സംഭരണത്തിന് കിലോഗ്രാമിന് 5 രൂപ നിരക്കിൽ വെജിറ്റബിൾ ഫുഡ് പ്രമോഷൻ കൗൺസിൽ കർഷകർക്ക് ധനസഹായം നൽകുന്നു. സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം വഴി മൂല്യവർധിത വ്യവസായങ്ങൾക്ക് 4 കോടി രൂപവരെ ഈ വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2020-2021 ഈ കാലയളവിൽ 35 ടണ്ണോളം ചക്കയുടെ വിപണനം നടന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.ഇതുവഴി പുതിയ സംരംഭകരെയും കർഷകരെയും ഈ മേഖലയിലേക്ക് ആവിഷ്കരിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
Ginger-based value-added products are now being marketed under the Thalir brand through the Vegetable Food Promotion Council.
കൂടാതെ ചക്കയുടെ വിപണന ശൃംഖല കേരളത്തിനു പുറത്തും വ്യാപിപ്പിക്കാൻ പദ്ധതികൾ വഴി സാധിക്കുമെന്നും കരുതുന്നു. വെജിറ്റബിൾ ഫുഡ് പ്രമോഷൻ കൗൺസിൽ ഇന്ത്യയിൽ നിരവധി ചക്ക വിപണന കേന്ദ്രങ്ങൾ തുടങ്ങുവാനും സർക്കാർതലത്തിൽ ചർച്ചകൾ നടക്കുന്നു.