ചക്കക്കുരു കണ്ടു വരിക്കപ്ലാവ് ആണോ അതോ പഴപ്ലാവ് ആണോ എന്ന് എങ്ങനെ തിരിച്ചറിയാം. എന്നാൽ 200ലധികം കുരുക്കൾ ഉള്ള ചക്കയിൽനിന്ന് കൃത്യമായി വരിക്ക ഏതാണെന്ന് തിരിച്ചറിയാൻ പഴയ തലമുറ ഉപയോഗിച്ചിരുന്ന ഒരു സൂത്രമുണ്ട്. സാധാരണ നമ്മൾ കഴിച്ച ചക്ക പഴത്തിന്റെ കുരു ഏതെങ്കിലും പറമ്പിലേക്ക് വലിച്ചെറിയപ്പെട്ടുകയും അതിൽനിന്ന് കുരു മുളച്ച് തൈ ആവുകയും ആണ് പതിവ്. എന്നാൽ ഇന്ന് സ്ഥിതിവിശേഷം മാറി.ഇന്ന് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നതും വെച്ചുപിടിപ്പിക്കുന്നതും തന്നെ കായ്ഫലം പെട്ടെന്ന് ലഭ്യമാക്കുന്ന ഹൈബ്രിഡ് പ്ലാവുകൾ ആണ് വ്യത്യസ്ത ഇനം പ്ലാവുകൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്. എന്നാൽ ഹൈബ്രിഡ് പ്ലാവുകൾ വാങ്ങിക്കുമ്പോൾ ആദ്യത്തെ കുറച്ച് കാലങ്ങളിൽ നല്ല കായ്ഫലം തരുകയും പിന്നീട് കുറഞ്ഞു കുറഞ്ഞു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. മാത്രവുമല്ല ഇതിനു തടി നമ്മുടെ സാധാരണ പ്ലാവുകളെക്കാൾ കാതലിന്റെ കാര്യത്തിൽ പിറകിലാണ്. ഇനി ചക്കക്കുരു കണ്ടു അതിൽ മികച്ചത് തെരഞ്ഞെടുത്ത് നട്ടാൽ വരിക്കപ്ലാവ് ഉണ്ടാവുന്ന രീതിയെ കുറിച്ച് പറയാം.
ഒരു ചക്കയിൽ നിന്ന് ലഭ്യമാകുന്ന കുരുക്കളിൽ ചിലത് വരിക്ക യും ചിലത് പഴപ്ലാവും ചിലത് ഇടത്തരം വരിക്ക അല്ലെങ്കിൽ ചിലത് ഇടത്തരം വരിക്കയോ ഇടത്തരം പഴയ പ്ലാവോ ആയിരിക്കും. ചക്കയിലെ കുരുക്കളിൽ പത്തിലൊന്നു മാത്രമായിരിക്കും വരിക്ക. അതായത് ഇത്തരം കുരുക്കൾ തിരഞ്ഞെടുക്കുമ്പോൾ ആ കുരുക്കളുടെ നെടുകെ കൃത്യം പകുതിയായി പിളർന്ന രീതിയിലോ അല്ലെങ്കിൽ പിളരാൻ സാധ്യതയുള്ള രീതിയിലോ എന്തെങ്കിലും അടയാളം ഉണ്ടെങ്കിൽ അത് വരിക്ക ആയിരിക്കും. നേർ പകുതി ആയിട്ട് പിളരാൻ സാധ്യതയുള്ള മാത്രം കുരുക്കൾ തിരഞ്ഞെടുക്കണം. ഇനി പഴപ്ലാവ് തെരഞ്ഞെടുക്കുന്ന രീതി ചക്ക പഴത്തിലെ ഭൂരിഭാഗം കുരുക്കളും പഴപ്ലാവ് ആയിരിക്കും. അതായത് അതിൻറെ ഒരുവശം(നാലിലൊന്ന്) പൊളിഞ്ഞ രീതിയിലാണ് കാണുന്നതെങ്കിൽ അത് പഴപ്ലാവ് ആയിരിക്കും. ഇത്തരം പഴപ്ലാവ് ആവണമെങ്കിൽ കുരുക്കളുടെ ഒരു വശം പൊളിഞ്ഞിരിക്കുന്ന രീതിയിൽ തന്നെ കാണാം. ആ ഭാഗത്തിന് മറ്റു ഭാഗ ത്തിനേക്കാൾ കടുപ്പം കുറവായിരിക്കും. കൈകൊണ്ടു തൊട്ടു നോക്കുമ്പോൾ തന്നെ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ സാധിക്കും. പൊളിഞ്ഞിരിക്കുന്ന ഭാഗം നല്ല മൃദുലം ആയിരിക്കും. ഇനി പ്ലാവ് നട്ട് തൈ ആകുമ്പോൾ എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്ന് നോക്കാം. മൂന്നില അല്ലെങ്കിൽ അഞ്ചില പ്രായമാകുമ്പോൾ തന്നെ തൈ വരിക്ക ആണോ പഴപ്ലാവ് ആണോ എന്ന് അറിയാൻ സാധിക്കും. തൈയുടെ 3 ഇലകളും കൃത്യമായി വട്ടത്തിൽ ഉള്ളതും സാധാരണ പ്ലാവിന്റെ ഇലയോട് പോലെ തന്നെ തോന്നുകയും ചെയ്താൽ അത് പഴപ്ലാവ് ആയിരിക്കും. ഇതിൻറെ 3 ഇലകളിലും പിളർപ്പ് ഉണ്ടാവുകയില്ല. പഴയ പ്ലാവ് ആണെങ്കിൽ ഇലക്ക് കൃത്യമായി നടുക്ക് പിളർപ്പ് ഉണ്ടാവുകയോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പിളർപ്പ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നുവെങ്കിൽ അത് വരിക്കപ്ലാവ് ആയിരിക്കും. ഇലയുടെ ഒരുവശത്തു മാത്രമാണ് പിളർപ്പ് എങ്കിൽ അത് ഇടത്തരം വരിക്ക അല്ലെങ്കിൽ ഇടത്തരം പഴപ്ലാവ് ആയിരിക്കും. ഇങ്ങനെയാണ് ചക്കക്കുരു കണ്ടും തൈ കണ്ടും പഴയ തലമുറ ചക്കകളിലെ വൈവിധ്യം മനസ്സിലാക്കിയത്.
മുട്ടക്കോഴികളെ കുറിച്ച് കൂടുതൽ അറിയാൻ
കോഴിവളർത്തലിൽ വിജയം നേടാൻ ഈ ഇനകൾ വളർത്തുക
തെച്ചി പൂക്കൾ ഔഷധ ഗുണങ്ങളുടെ കലവറയാണ്