Updated on: 4 December, 2020 11:18 PM IST

രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ജൈവ ഭക്ഷ്യോൽപന്നങ്ങളിൽ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) 'ജൈവിക് ഭാരത്’ ലോഗോ നിർബന്ധമായി പതിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു .ഭക്ഷ്യനിലവാര പരിശോധനാ ഏജൻസികളായ നാഷനൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്‌ഷൻ (എൻപിഒപി), പാർട്ടിസിപ്പേറ്ററി ഗ്യാരന്റി സിസ്റ്റം (പിജിഎസ്–ഇന്ത്യ) എന്നിവയുടെ പരിശോധനയ്ക്കു ശേഷം മാത്രമേ ജൈവ ഭക്ഷ്യോൽപന്നങ്ങൾ വിൽക്കാൻ പാടുള്ളൂവെന്നും വിജ്‍ഞാപനത്തിൽ പറയുന്നു.വിപണിയിലെത്തുന്ന ഉൽപന്നങ്ങളിൽ പരിശോധനാ ഏജൻസികളിൽ ഒന്നിൻ്റെ സർട്ടിഫിക്കറ്റോ, പരിശോധിച്ച് ഉറപ്പുവരുത്തിയെന്നതിൻ്റെ അടയാളമോ പതിക്കണം.ഏപ്രിൽ ഒന്നുമുതൽ രാജ്യ വാപകമായി ഇത് നടപ്പാക്കും. ഫസായിയുടെ ലോഗോയ്ക്ക് ഒപ്പം തന്നെയാകും ജൈവിക ഭാരത് ലോഗോയും ഉപയോഗിക്കുക,ഒരു ചേരുവ മാത്രമുള്ള ഉൽപെന്നമാണെങ്കിൽ ജൈവമെന്ന ഗണത്തിലും,ഒന്നിലധികം ഘടകങ്ങൾ ഉൾപ്പെടുത്തിയവയാണെങ്കിൽ അത് സെർട്ടിഫൈഡ് ഓർഗാനിക് എന്ന ഗണത്തിലും ഉൾപ്പെടും.ഇ വിഭാഗത്തിൽപ്പെടുന്ന ഉൽപന്നങ്ങളിൽ കുറഞ്ഞത് 96 ശതമാനം ജൈവമാണെന്ന് നിബന്ധനയും ഭക്ഷ്യ സുരക്ഷാഗുണനിലവാര അതോറിറ്റി നിർബന്ധമാക്കിയിട്ടുണ്ട്.

ജൈവ ഭക്ഷ്യോൽപന്നങ്ങൾക്കും ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റിയുടെ ചട്ടങ്ങൾബാധകമാണ്. ഇറക്കുമതി ചെയ്യുന്ന ജൈവ ഭക്ഷ്യോൽപന്നങ്ങൾ ഇന്ത്യയിലെ ഏജൻസികളുടെ പരിശോധന കൂടാതെയും വിപണനം ചെയ്യാം.എന്നാൽ, ഏതു രാജ്യത്തു നിന്നാണോ ഇറക്കുമതി ചെയ്യുന്നത്, ആ രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷ പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിപണന കേന്ദ്രങ്ങളിൽ ജൈവ ഭക്ഷ്യോൽപന്നങ്ങൾ മറ്റ് ഉൽപന്നങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രദർശിപ്പിക്കണം.

രാജ്യത്തു വിപണനം ചെയ്യുന്ന ജൈവ ഉൽപന്നങ്ങളിൽ രാസകീടനാശിനിയുടെ അളവു കൂടിയതോതിൽ കണ്ടെത്തിയതോടെയാണു ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി പ്രത്യേക ചട്ടങ്ങൾ പുറത്തിറക്കിയത്.കഴിഞ്ഞ വർഷം നവംബറിലാണു ജൈവിക് ഭാരത് എന്ന പേരിൽ ലോഗോ പുറത്തിറക്കിയത്.കേരളത്തിലെ 259 ഗ്രൂപ്പുകൾക്കു പിജിഎസ്–ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.കേരളത്തിൽനിന്ന് വിർജിൻ കൊകൊണ്ട് ഓയിൽ കമ്പനികളും, ജൈവ പച്ചക്കറികൾ പാക്കറ്റുകളിൽ വിപണികളിൽ എത്തിക്കുന്ന കമ്പനികളും ജൈവിക ഭാരത് ലോഗോ ഉപയോഗിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്

English Summary: Jaivikbharat logo made must for organic foods
Published on: 09 February 2019, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now