Updated on: 22 September, 2022 3:59 PM IST
Jal Jeevan Mission: Assistance to Panchayats in meeting their share obligations: KN Unnikrishnan MLA

ജൽ ജീവൻ മിഷൻ പദ്ധതിയുടെ വിഹിതബാധ്യതയിൽ പഞ്ചായത്തുകൾക്ക് സർക്കാർ സഹായം ലഭ്യമാക്കുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ തല ചർച്ച നടത്തുമെന്നും, അവസാന തീയതിയായ ഒക്ടോബർ 31നകം ജൽ ജീവൻ മിഷൻ പദ്ധതി മണ്ഡലത്തിൽ നൂറുശതമാനം പൂർത്തിയാക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ജൽ ജീവൻ മിഷൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എടവനക്കാട് പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവേയാണ് അദ്ദേഹം അക്കാര്യം വ്യക്തമാക്കിയത്.

മണ്ഡലത്തിൽ 14.95 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ ഇതുവരെ മൊത്തം 5948 കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ട്. കടമക്കുടി, എടവനക്കാട് പഞ്ചായത്തുകളിൽ പദ്ധതി ഇതിനകം തന്നെ 100 ശതമാനം പൂർത്തിയായി ഹർ ഘർ ജൽ വില്ലേജ് സാക്ഷ്യപത്രത്തിന് അർഹമായി. കടമക്കുടിയിൽ 482, എടവനക്കാട് 707 കണക്ഷനുകളാണ് നൽകിയത്. എളങ്കുന്നപ്പുഴയിൽ 240, മുളവുകാട് 80 ഉൾപ്പെടെ 407 കണക്ഷനുകൾ കൂടിയാണ് ഇനി മണ്ഡലത്തിൽ പൂർത്തിയാക്കേണ്ടത്. പൊതു ടാപ്പുകൾ വിച്‌ഛേദിക്കുന്നതിനും ലീക്കുകൾ തീർക്കുന്നതിനും വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ നിർദ്ദേശിച്ചു. വേനൽക്കാലം മുന്നിൽക്കണ്ട് സംവിധാനങ്ങൾ കാലതാമസം കൂടാതെ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതു ടാപ്പുകൾ വിച്‌ഛേദിക്കുന്നതിന് പഞ്ചായത്ത് തീരുമാനിക്കുന്ന മുറയ്ക്ക് അടങ്കൽ തയ്യാറാക്കി നൽകുമെന്നും ലീക്കുകൾ ഉടൻ തീർക്കുമെന്നും ജല അതോറിറ്റി കൊച്ചി എക്സിക്യൂട്ടീവ്‌ എൻജിനീയർ ടി.എൻ സജി അറിയിച്ചു.

വൈപ്പിൻ മേഖലയിൽ കുടിവെള്ള ലഭ്യത വർധിപ്പിക്കുന്നതിന് ചൊവ്വര ജലശുദ്ധീകരണശാലയിൽ നടപടിക്രമങ്ങൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ജല ശുദ്ധീകരണശാലയിൽ തുടരെയുണ്ടാകുന്ന വൈദ്യതി തടസത്തിനു ശാശ്വത പരിഹാരമായി കെഎസ്ഇബിക്ക് പുതിയ സബ്‌സ്റ്റേഷന് അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്‌ദുൽസലാം, ഞാറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബർ, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വിപിൻരാജ്, മറ്റു ജനപ്രതിനിധികൾ, വൈപ്പിൻ ബിഡിഒ ശ്രീദേവി കെ നമ്പൂതിരി, ജല അതോറിറ്റി പറവൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജെ തെരേസ റിനി, അസിസ്റ്റന്റ് എൻജിനീയർമാരായ ഷാനു പോൾ, എൻ.പി ബിബിൻ എന്നിവരും പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡയും HDFC ബാങ്കും ഇനി സ്പർശിന്റെ സേവനകേന്ദ്രങ്ങൾ..കൂടുതൽ കാർഷിക വാർത്തകൾ

English Summary: Jal Jeevan Mission: Assistance to Panchayats in meeting their share obligations: KN Unnikrishnan MLA
Published on: 22 September 2022, 03:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now