1. News

ജല്‍ ജീവന്‍ മിഷന്‍: മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും

ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപന പരിധികളിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. നാല് പഞ്ചായത്തുകളുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കി

Anju M U
Jal Jeevan Mission
നാല് പഞ്ചായത്തുകളുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കി

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപന പരിധികളിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. പമ്പ് ഹൗസ്, ജലശുദ്ധീകരണ ശാല, ജല സംഭരണി, ബൂസ്റ്റര്‍ പമ്പ് ഹൗസ് എന്നിവ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ച ഡിസ്ട്രിക്റ്റ് വാട്ടര്‍ ആൻഡ് സാനിറ്റേഷന്‍ മിഷന്‍ ജില്ലയിലെ പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തി.

ബന്ധപ്പെട്ട വാർത്തകൾ: പഞ്ചാങ്കപ്പോര്; നാളെ ഫലപ്രഖ്യാപനം

ഒതുക്കുങ്ങല്‍ , പൊന്മള, മമ്പാട്, പെരുവള്ളൂര്‍ പഞ്ചായത്തുകളുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരവും നല്‍കി. വെട്ടത്തൂര്‍, കീഴാറ്റൂര്‍, നന്നമ്പ്ര, മേലാറ്റൂര്‍ പഞ്ചായത്തുകളുടെ പദ്ധതികള്‍ ഭരണാനുമതിയ്ക്കായി സ്റ്റേറ്റ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷനില്‍ വീണ്ടും സമര്‍പ്പിക്കാനും തീരുമാനിച്ചു.

പൊന്മള - പൂവാട് മേഖലയില്‍ എത്രയും വേഗം കണക്ഷന്‍ നല്‍കണമെന്നും എടയൂര്‍ - ഇരിമ്പിളിയം മേഖയില്‍ പദ്ധതി നടത്തിപ്പിനായി രണ്ടു ദിവസത്തിനകം പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്നും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നന്നമ്പ്ര പഞ്ചായത്തിന്റെ എസ്റ്റിമേറ്റ് എത്രയും വേഗം പാസാക്കുമെന്ന് കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കി. മറ്റത്തൂരില്‍ പുതിയ റഗുലേറ്റര്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഒതുക്കുങ്ങല്‍ പഞ്ചായത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് തുടര്‍ നടപടികള്‍ക്കായി സമര്‍പ്പിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: ഓയിൽ ഇന്ത്യയിലെ നിരവധി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.പി.എ മജീദ്, മലപ്പുറം പി.എച്ച് ഡി വിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി സുരേഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്താണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതി? (What is Jal Jeevan Mission Scheme?)

കേന്ദ്ര-സംസ്ഥാന സർക്കാർ അനുവദിക്കുന്ന 90% സബ്സിഡിയോടുകൂടി സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയാണ് ജൽജീവൻ മിഷൻ.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി ജില്ലാതല അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്തു

പുതിയ വാട്ടർ കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താക്കൾ പല ഇനത്തിലും കബളിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന്, നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000 രൂപയും അതിന് മുകളിലും പല പ്ലംബർമാരും അനധികൃതരായ ചില ഏജന്റുമാരും ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇങ്ങനെ വാങ്ങുന്ന പണത്തിന് പലസ്ഥലങ്ങളിലും കൃത്യമായ രേഖകളും ഇല്ലെന്നതാണ് സത്യം. ഇക്കാരണത്താൽ അത്യാവശ്യക്കാരായ ആളുകൾ പോലും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിൽ നിന്ന് പിന്മാറുകയാണ്.
എന്നാൽ, ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും 10% തുക അടച്ച് പുതിയ വാട്ടർ കണക്ഷൻ എടുക്കാം. എപിഎൽ-ബിപിഎൽ കാർഡുടമ എന്ന വ്യത്യാസമില്ലാതെയാണ് 450 രൂപ മുതലുള്ള ഗുണഭോക്തൃവിഹിതം ചെലവാക്കി പുതിയ വാട്ടർ കണക്ഷൻ ലഭിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: നാലു വര്‍ഷം കൊണ്ട് പാല്‍ ഉൽപ്പാദനത്തില്‍ കേരളത്തെ ഒന്നാമതെത്തിക്കുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

English Summary: Jal Jeevan Mission: Supply Of Drinking Water To All Families Will Be hastened

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds