Updated on: 9 March, 2022 6:32 PM IST
ജൽ ശക്തി അഭ്യാൻ

ദാരിദ്ര്യ നിർമാർജ്ജനം പോലെ രാജ്യത്ത് എല്ലാവർക്കും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ജൽ ശക്തി അഭ്യാൻ- Jal Shakti Abhiyan (JSA). ഇതിലൂടെ ഇന്ത്യയിലെ 9 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് വഴി ശുദ്ധമായ ജലവിതരണം ലഭിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ 'വീകെയര്‍': മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള FD Scheme സെപ്റ്റംബര്‍ വരെ നീട്ടി

2024ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധ ജലം ലഭിക്കുക എന്നതാണ് ജൽ ശക്തി അഭ്യാന്റെ ലക്ഷ്യം. 2019 ഓഗസ്റ്റ് 15നായിരുന്നു പദ്ധതിയ്ക്ക് തുടക്കമിട്ടത്.

പദ്ധതിയുടെ പ്രഖ്യാപന സമയത്ത് രാജ്യത്തെ 19.27 കോടി കുടുംബങ്ങളിൽ 3.23 കോടി കുടുംബങ്ങൾക്ക് മാത്രമായിരുന്നു പൈപ്പ് കണക്ഷൻ ഉണ്ടായിരുന്നത്. ഇന്ന് 98 ജില്ലകളും 1,129 ബ്ലോക്കുകളും 66,067 ഗ്രാമപഞ്ചായത്തുകളും 1,36,135 ഗ്രാമങ്ങളിലും പദ്ധതി ആനുകൂല്യം ലഭിച്ചതിനാൽ പൈപ്പ് വെള്ളത്തിനായി കണക്ഷൻ ലഭിച്ചു.
'ഹർ ഘർ ജൽ' എന്നാണ് ജൽ ശക്തി അഭ്യാൻ പദ്ധതിയുടെ മുദ്രാവാക്യം. ഇന്ത്യയിൽ ഗോവ, ഹരിയാന, തെലങ്കാന, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ദാദർ & നഗർ ഹവേലി, ദാമൻ & ദിയു എന്നിവിടങ്ങളിൽ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പ് ജലവിതരണം നടപ്പിലാക്കി വരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കുമ്പളത്തിനുണ്ട് കൈക്കുമ്പിള്‍ നിറയെ പദ്ധതികള്‍

ജലസംരക്ഷണം, മഴവെള്ള സംഭരണം, മലിനജല മാനേജ്‌മെന്റ് എന്നിവയിലൂടെ പുനരുപയോഗവും പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്നുണ്ട്.
2021-22 സാമ്പത്തിക വർഷത്തിൽ 26,940 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്കായി പദ്ധതിയുടെ കീഴിൽ അനുവദിച്ചത്. 2025-26 വരെയുള്ള വരുന്ന അ‍ഞ്ച് വർഷത്തിൽ 1,42,084 കോടി രൂപയുടെ ധനസഹായവും നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കേരളത്തിനും പൈപ്പ് കണക്ഷൻ ആനുകൂല്യം

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ സ്കൂളുകളിലും ടാപ്പ് വെള്ളം ലഭ്യമാക്കി. 2020 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലായിരുന്നു രാജ്യത്തെ മുഴുവൻ
സ്‌കൂളുകളിലും അങ്കണവാടികളിലും ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി അവതരിപ്പിച്ചത്.

ജൽ ശക്തി അഭ്യാന്റെ കീഴിൽ 100 ദിവസത്തെ പ്രചാരണ പരിപാടി നടത്തിയാണ് സ്കൂളുകളിൽ ഇത് പൂർത്തിയാക്കിയത്. ഇതുവരെ രാജ്യത്തുടനീളമുള്ള 8.46 ലക്ഷം സ്‌കൂളുകളിലും (82%) 8.67 ലക്ഷം (78%) അങ്കണവാടികളിലും ടാപ്പ് ജലവിതരണം ചെയ്യാൻ സാധിച്ചു.
കൂടുതൽ പ്രവർത്തനങ്ങൾ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനായി കേന്ദ്രം ആസൂത്രണം ചെയ്തിരുന്നു. ആറ് സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരുടെ പ്രാദേശിക സമ്മേളനവും ഇതിന്റെ ഭാഗമായി കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വിളിപ്പിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മാങ്ങാപ്പൂരമായി; ശരീരഭാരം കുറയ്ക്കാൻ ഇനി വേറെന്ത് വേണം!

ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ എന്നിവയുടെ പുരോഗതി അവലോകനവും പ്രാദേശിക സമ്മേളനത്തിൽ ഉണ്ടാകും.

English Summary: Jal Shakti Abhiyan; Centre To Allot Rs 1,42,000 crore For Water Supply Scheme
Published on: 09 March 2022, 06:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now