മോദി സർക്കാരിന്റെ വ്യാപകമായ പ്രശംസ നേടിയ പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) പദ്ധതി പ്രകാരം ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 10000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് സേവനം നേടാം. ഇതിനായി ഗുണഭോക്താവ് ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകണം. ജൻ ധൻ അക്കൌണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഓവർഡ്രാഫ്റ്റ് സേവനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയാം.
എന്താണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന?
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്. ഈ അക്കൌണ്ട് തുറക്കാൻ മിനിമം ബാലൻസിന്റെ ആവശ്യമില്ല.
ജൻ ധൻ അക്കൗണ്ട് എങ്ങനെ തുറക്കാം?
18-65 വയസ്സിനിടയിലുള്ള ഒരു ജൻ ധൻ അക്കൗണ്ട് ഇല്ലാത്തവർക്ക് ഇത് തുറക്കാൻ ഈ നിർദ്ദേശങ്ങൾ പാലിക്കാം. അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ.
- പാസ്‌പോർട്ട്
- ഡ്രൈവിംഗ് ലൈസൻസ്
- സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) കാർഡ്
- വോട്ടർ തിരിച്ചറിയൽ കാർഡ്
- എൻആർജിഎ നൽകിയ ജോബ് കാർഡ്
അക്കൗണ്ട് തുറക്കാൻ മുകളിൽ പറഞ്ഞ രേഖകൾ ഇല്ലെങ്കിൽ താഴെ പറയുന്ന തിരിച്ചറിയൽ രേഖകൾ ആയ്യലും മതി.
കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്റ്റാറ്റ്യൂട്ടറി അല്ലെങ്കിൽ റെഗുലേറ്ററി അതോറിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, പൊതു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ നൽകുന്ന അപേക്ഷകന്റെ ഫോട്ടോഗ്രാഫുള്ള തിരിച്ചറിയൽ കാർഡ്.
ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ നൽകേണ്ട കത്ത്, വ്യക്തിയുടെ ശരിയായ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ.
PMJDY ന് കീഴിലുള്ള പ്രത്യേക ആനുകൂല്യങ്ങൾ
- നിക്ഷേപത്തിനുള്ള പലിശ.
- ആകസ്മിക ഇൻഷുറൻസ് പരിരക്ഷ 2 ലക്ഷം
- ഉപഭോക്താവിൻറെ മരണത്തോട് കൂടിയുള്ള ഉള്ള ആജീവനാന്ത സംരക്ഷണം തുകയായ മുപ്പതിനായിരം രൂപ വ്യവസ്ഥാപിതമായി നൽകുന്നു
- പിഎംജെഡിവൈ പ്രകാരം മിനിമം ബാലൻസ് ആവശ്യമില്ല
- ഇന്ത്യയിലുടനീളം പണം എളുപ്പത്തിൽ കൈമാറാം
- സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിൽ ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നേരിട്ട് ലഭിക്കുന്നു.
- ആറുമാസത്തേക്ക് അക്കൗണ്ടിന്റെ തൃപ്തികരമായ പ്രവർത്തനത്തിന് ശേഷം, ഒരു ഓവർഡ്രാഫ്റ്റ് സൗകര്യം അനുവദിക്കും.
- പെൻഷൻ, ഇൻഷുറൻസ് എന്നിവ ഇതിൽ ലഭിക്കാനുള്ള സൗകര്യം
- അപകടം നടന്ന് 90 ദിവസത്തിനുള്ളിൽ ഏതെങ്കിലും ബാങ്ക് ബ്രാഞ്ച്, ബാങ്ക് മിത്ര, എടിഎം, പിഒഎസ്, ഇ-കോം മുതലായവയിൽ രൂപാ കാർഡ് ഉടമ കുറഞ്ഞത് ഒരു വിജയകരമായ സാമ്പത്തിക അല്ലെങ്കിൽ സാമ്പത്തികേതര ഉപഭോക്തൃ പ്രേരണയുള്ള ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ പിഎംജെഡിവിക്ക് കീഴിലുള്ള വ്യക്തിപരമായ അപകട ഇൻഷുറൻസിന് കീഴിലുള്ള ക്ലെയിം ലഭിക്കും
ഓവർഡ്രാഫ്റ്റ് സേവനം ലഭിക്കുന്നത് ആർക്ക്?
അക്കൌണ്ട് തുറന്ന് ആദ്യ 6 മാസം മതിയായ ബാലൻസ് അക്കൌണ്ടിൽ നിലനിർത്തിയിട്ടുള്ളവർക്കാണ് ഓവർ ഡ്രാഫ്റ്റിന് യോഗ്യതയുള്ളത്. കൂടാതെ അക്കൌണ്ട് വഴിയും ഡെബിറ്റ് കാർഡ് വഴിയും ഉപഭോക്താവ് ഇടപാടുകൾ നടത്തിയിട്ടുണ്ടായിരിക്കണം. ഇത്തരത്തിൽ യോഗ്യതയുള്ളവർക്ക് ബാങ്കിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനായാൽ നാമമാത്രമായ പലിശ നിരക്കിൽ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും.
ജൻ ധൻ അക്കൌണ്ട് ആധാർ ബന്ധിപ്പിക്കൽ ജൻ ധൻ അക്കൌണ്ടിനെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ചില ദോഷങ്ങളുമുണ്ട്. അപകട ഇൻഷുറൻസ് നീട്ടി ലഭിക്കുന്നതിന് ജൻ ധൻ അക്കൌണ്ടിൽ മിനിമം അക്കൗണ്ട് ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. എന്നാൽ, ആധാറുമായി അക്കൌണ്ട് ലിങ്കുചെയ്യാത്ത സാഹചര്യത്തിൽ, ക്ലെയിം പ്രോസസ്സ് ബുദ്ധിമുട്ടുണ്ടാകും. കൂടാതെ അക്കൗണ്ടിനൊപ്പം 30000 രൂപ വരെ അധിക ഇൻഷുറൻസും ഉണ്ട്. അക്കൗണ്ട് ഉടമയ്ക്ക് മരണം സംഭവിച്ചാൽ 1.3 ലക്ഷം രൂപ വരെ ലഭിക്കും.
Kasaragod | Syndicate Bank | Mr. N Kannan | 9495004701 | 4994230170 |
Kannur | Syndicate Bank | Mr. Frony John P | 9495004248 | 4972768994 |
Kozhikode | Canara Bank | Mr. Sivadasan K M | 8547860327 | 4952760399 |
Malappuram | Canara Bank | Mr. Kunhiraman T P | 9447924646 | 4832734881 |
Palakkad | Canara Bank | Mr. Anil D | 9869054673 | 4912544644 |
Thrissur | Canara Bank | Mr. AnilKumar K K | 8281991476 | 4872331156 |
Ernakulam | Union Bank of India | Mr. Satish C _ | 9061909998 | 4842385205 |
Idukki | Union Bank of India | Mr. Rajagopalan G | 9495590777 | 4862222148 |
Kottayam | State Bank of India | Mr. Chandrasekaran C V | 9447353957 | 4812570090 |
Alappuzha | State Bank of India | Mr. Vinod Kumar V | 6282598276 | 4772251267 |
Pathanamthitta | State Bank of India | Mr. V Vijayakumaran _ | 9495238554 | 4682320822 |
Kollam | Indian Bank | Mrs. Reena Susan Chacko | 9447742651 | 4742742651 |
Thiruvananthapuram | Indian Overseas Bank | Mr. Abraham Shaji John | 9847425515 | 4712320154 |