ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ.ഐ.സി.) ദീർഘകാല നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്ന പോളിസിയായ 'ജീവൻ ശാന്തി' പുതുക്കി അവതരിപ്പിക്കുന്നു. ഒക്ടോബർ 21 മുതലാണ് പോളിസി പുതുക്കി അവതരിപ്പിക്കുന്നത്. അതുവരെ നിലവിലെ പെൻഷൻ നിരക്കിൽ പോളിസി തുടരും. പുതുക്കി എത്തുന്ന പോളിസിയിൽ പെൻഷൻ നിരക്കുകളിലും മറ്റും വ്യത്യാസം വരുത്തുമെന്നാണ് സൂചന. നടപ്പു സാമ്പത്തിക വർഷം രാജ്യത്ത് ജീവൻശാന്തിയിലൂടെ 11,500 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ കേരളത്തിലെ അഞ്ച് ഡിവിഷനുകളിൽ നിന്നായി ശരാശരി 885 കോടി രൂപയാണ് സമാഹരിച്ചത്.
പുതിയ ജീവൻശാന്തി പോളിസി എൽ.ഐ.സി. അവതരിപ്പിച്ചു
ലൈഫ് ഇൻഷുറൻസ് കാർപ്പറേഷൻ (എൽ.ഐ.സി.) പുതുക്കിയ "ജീവൻശാന്തി' പോളിസി അവതരിപ്പിച്ചു. പുതുക്കിയ പോളിസിയിൽ നിരക്കിൽ വ്യാത്യാസം വരുത്തിയിട്ടുണ്ട്. കൂടാതെ പെൻഷൻ തിരഞ്ഞെടുക്കാനുള്ള കാലാവധി ഒരു വർഷം മുതൽ 12 വർഷം വരെയാണ്. പോളിസിയുടെ കാലശേഷം ഏറ്റവും കുറഞ്ഞ നിക്ഷേപ തുകയുടെ 105 ശതമാനമാണ് അവകാശിക്ക് തിരിച്ചുനൽകുക. 1.5 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക.
10,000 പോളിസികളാണ് ഈ കാലയളവിൽ കേരളത്തിൽ മാത്രം വിറ്റുപോയിട്ടുള്ളത്. പെൻഷൻ എപ്പോൾ മുതൽ കിട്ടിത്തുടങ്ങണമെന്ന് പോളിസി ഉടമയ്ക്ക് തീരുമാനിക്കാം. പോളിസിയിൽ വരാനുള്ള കുറഞ്ഞ പ്രായപരിധി 30 വയസ്സാണ്. ഒന്നര ലക്ഷം രൂപയാണ് കുറഞ്ഞ പ്രീമിയം.
ഒരു വർഷത്തിനു ശേഷം വായ്പാ സൗകര്യം, പോളിസി തുടങ്ങി മൂന്നു മാസങ്ങൾക്കു ശേഷം അത്യാവശ്യമെങ്കിൽ സറണ്ടർ സൗകര്യം എന്നിവ നിലവിൽ ജീവൻ ശാന്തിയുടെ സവിശേഷതകളാണ്. കേരളത്തിൽ മികച്ച പ്രചാരമാണ് ഈ പോളിസിക്കുള്ളത്. അതുപോലെ രാജ്യത്തിനു പുറത്തുള്ള ഇന്ത്യക്കാരിലും പോളിസി എടുക്കുന്നതിൽ വർധനയുണ്ടായിട്ടുണ്ട്. വിദേശത്തുള്ളവക്ക് ഓൺ ലൈൻ വഴി അവിടെ നിന്നുകൊണ്ടുതന്നെ പോളിസി എടുക്കാനുള്ള സൗകര്യം എൽ.ഐ.സി. ലഭ്യമാക്കിയിട്ടുണ്ട്.