Updated on: 4 December, 2020 11:18 PM IST

കൊച്ചി . ഈസ്റ്റർ -വിഷു ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് സുരക്ഷിത പച്ചക്കറികളും പഴവർഗ്ഗങ്ങളും ലഭ്യമാക്കുന്നതിനും ,ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ കർഷകർക്ക് കൈത്താങ്ങായും കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ജിവനി- സഞ്ജീവനി എന്ന പേരിൽ കർഷക വിപണന കേന്ദ്രങ്ങൾ തുറക്കുന്നു .ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ് .

കൃഷിഭവനുകളുടെ മേൽനോട്ടത്തിലായിരിക്കും വിപണന കേന്ദ്രങ്ങളുടെ പ്രവർത്തനം .ജില്ലയിലെ കർഷകരിൽ നിന്നും ന്യായവിലയ്ക്ക് സംഭരിക്കുന്ന പഴം പച്ചക്കറികളുമായിരിക്കും കേന്ദ്രത്തിലൂടെടെ വില്പന നടത്തുന്നത്. കൂടാതെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വില്പന നടത്തുന്നതിനു അവസരം ഉണ്ടാകും .പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഈ കേന്ദ്രങ്ങളിൽ നിന്നും സുരക്ഷിതമായ പഴം പച്ചക്കറികൾ വാങ്ങാവുന്നതാണ് .

കൃഷിഭവനുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകൾ ,ക്ലസ്റ്റർ മാർക്കറ്റുകൾ എന്നിവയെല്ലാം കർഷക വിപണന കേന്ദ്രത്തിൽ പങ്കാളിയായിരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

English Summary: Jeevani-sanjeevani project -more outlets will be open in Kochi
Published on: 10 April 2020, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now