ജീവനി പദ്ധതി പരിസ്ഥിതി പുന: ക്രമീകരണത്തിന് സഹായിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി സി.കെ.രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ പാരിസ്ഥിതിക മേഖലയിലെ പുത്തനുണര്‍വ്വാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് നമ്മുടെ സാംസ്‌ക്കാരിത്തനിമയിലേക്കുള്ള മടക്കയാത്രയാണ്. കൃഷിയും ആരോഗ്യവും പരസ്പരപൂരകമാണ്.
ആരോഗ്യം മെച്ചപ്പെടുത്താന്‍ കൃഷി എങ്ങിനെ ഉപകാരപ്പെടും എന്നതിന്റെ കണ്ടെത്തലാണ് ജീവനി. നല്ല പച്ചക്കറി എങ്ങിനെ ഉത്പ്പാദിപ്പിക്കാം എന്നത് മാത്രമല്ല പദ്ധതി ലക്ഷ്യമിടുന്നത്, മലിനീകരിക്കപ്പെട്ട ജലം, അന്തരീക്ഷം,പരിസരം എന്നിവയുടെ വീണ്ടെടുക്കലും ഇതിന്റെ ഭാഗമാണ്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡും സള്‍ഫര്‍ ഡൈ ഓക്‌സൈഡും ഭൂമിയെ അമ്‌ളമാക്കി മാറ്റുന്ന അവസ്ഥയ്ക്ക് ഇതുവഴി മാറ്റമുണ്ടാകും. മണ്ണിന്റെ പിഎച്ച് കൃഷിക്കനുകൂലമാക്കി മാറ്റുക എന്നതാണ് ജീവനിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യം. ഇതോടെ സൂക്ഷ്മജീവികളുടെ അളവ് മണ്ണില്‍ വര്‍ദ്ധിക്കും. അമ്ലാവസ്ഥയാണ് ആഫ്രിക്കന്‍ പായലുകളും മറ്റും വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. ഇത് ല്ലൊ ജീവികളെയും ബാധിക്കുന്നു. ഈ മലിനീകരണം ഒഴിവാക്കാനുളള ഏക മാര്‍ഗ്ഗം കൃഷി മാത്രമാണ്.
പച്ചക്കറികള്‍ ഉണ്ടാക്കി കഴിക്കുക എന്നത് മാത്രമല്ല ജീവനി ലക്ഷ്യമിടുന്നത് ,പച്ചപ്പിലൂടെ അന്തരീക്ഷ മലിനീകരണം കുറച്ച് ജലവും മണ്ണും രക്ഷിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്.