Updated on: 13 May, 2023 8:58 AM IST
JMI Non-Teaching Recruitment 2023: Apply for 241 posts

ന്യൂഡൽഹി ആസ്ഥാനമായുള്ള ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ നോൺ ടീച്ചിങ്  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 241 ഒഴിവുകളാണുള്ളത്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് മെയ് 31 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, ശമ്പളം എന്നിവയുടെ വിശദവിവരങ്ങൾ

ലോവർ ഡിവിഷൻ ക്ലാർക്ക്

ഒഴിവ്-70.

യോഗ്യത: ബിരുദം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടർ ഓപ്പറേഷനിൽ പ്രാവീണ്യം. പ്രായം: 40 വയസ്സ് കവിയരുത്.

ശമ്പളം: 19,900-63,200 രൂപ

മൾട്ടി ടാസ്‌കിങ് സ്റ്റാഫ്

ഒഴിവ്: 60.

യോഗ്യത: പത്താംക്ലാസ്/ഐ.ടി.ഐ. വിജയം.

പ്രായം: 40 വയസ്സ് കവിയരുത്.

ശമ്പളം: 18,000-56,900 രൂപ.

സ്റ്റെനോഗ്രാഫർ: ഒഴിവ്: 19.

യോഗ്യത: ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 80 വാക്ക്, ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് സ്പീഡും കംപ്യൂട്ടർ ...ആപ്ലിക്കേഷനുകളിൽ അറിവുമുണ്ടായിരിക്കണം.

പ്രായം: 40 വയസ്സ് കവിയരുത്.

ശമ്പളം: 25,500-81,100 രൂപ.

മറ്റ് തസ്തികകളും ഒഴിവുകളും

ഡെപ്യൂട്ടി രജിസ്ട്രാർ-2, അസിസ്റ്റന്റ് രജിസ്ട്രാർ-4, സെക്ഷൻ ഓഫീസർ-4, അസിസ്റ്റന്റ്-6, യു.ഡി. ക്ലാർക്ക്-10, പ്രൈവറ്റ് സെക്രട്ടറി-1, പേഴ്സണൽ അസിസ്റ്റന്റ്-8, ലാൻഡ് റെക്കോഡ് സൂപ്രണ്ട്-1, ലാൻഡ് റെക്കോഡ് കീപ്പർ-1, പ്രൊഫഷണൽ അസിസ്റ്റന്റ്-1, സെമി പ്രൊഫഷണൽ അസിസ്റ്റന്റ്-8, അസിസ്റ്റന്റ് കൺസർവേഷനിസ്റ്റ്-1, ലൈബ്രറി അറ്റൻഡന്റ്-3, സീനിയർ സിസ്റ്റം അനലിസ്റ്റ്-1, പ്രോഗ്രാമർ-1, സെക്യൂരിറ്റി അസിസ്റ്റന്റ്-11, ടെക്നിക്കൽ അസിസ്റ്റന്റ്-6, ലബോറട്ടറി അസിസ്റ്റന്റ്-4, ലബോറട്ടറി അറ്റൻഡന്റ്-2, സീനിയർ സ്റ്റാറ്റിക്കൽ അസിസ്റ്റന്റ്-1, കുക്ക്-1, സൂപ്രണ്ട് എൻജിനീയർ-1, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)-1, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)-1, ജൂനിയർ എൻജിനീയർ (സിവിൽ)-6, ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ)-2, അസിസ്റ്റന്റ് ഡയറക്ടർ (ഫിസിക്കൽ എജുക്കേഷൻ)-1, സ്‌പോർട്സ് കോച്ച്-1, ഇൻസ്ട്രക്ടർ (ഉറുദു കറസ്‌പോണ്ടൻസ് കോഴ്സ്)-1, ഇവാലുവേറ്റർ (ഉറുദു കറസ്‌പോണ്ടൻസ് കോഴ്സ്)-1.

അപേക്ഷാഫീസ്

ഗ്രൂപ്പ് എ തസ്തികയിൽ 800 രൂപയും (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 400 രൂപ) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിൽ 500 രൂപയുമാണ് (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 400 രൂപ) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിൽ 500 രൂപയുമാണ് (എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 250 രൂപ) ഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസില്ല

English Summary: JMI Non-Teaching Recruitment 2023: Apply for 241 posts
Published on: 13 May 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now